ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല ബിജെപി നേതാക്കളെ ആദരിച്ചു

New Update

publive-image

പാലാ: ബിജെപി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ആദ്യകാല മണ്ഡലം പ്രസിഡന്റുമാരെ ആദരിച്ചു. പാലാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു.

Advertisment

ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുതിർന്ന നേതാവുമായ ഏറ്റുമാനൂർ രാധാകൃഷ്ണൻ ആദ്യകാല പ്രസിഡന്റുമാരെ പൊന്നാട അണിയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന യോഗത്തിൽ കേരളത്തിലും ബി.ജെ.പിയ്ക്ക് രാഷ്ട്രീയ മാറ്റങ്ങൾക്ക് കരുത്തുണ്ട് എന്നും അത് പാലായിൽ നിന്നും ആരംഭിക്കാനുള്ള കരുത്ത് മുത്തോലി ഗ്രാമപഞ്ചായത്ത് ഭരണത്തിൽ നിന്നും ആർജ്ജിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

publive-image

ചടങ്ങിൽ പുതിയ മണ്ഡലം കമ്മറ്റി ചുമതലയേറ്റെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായി അഡ്വ. ജി. അനീഷ്, മുരളീധരൻ നായർ, വൈസ് പ്രസിഡന്റുമാരായി അജി.കെ.എസ്, ജയൻ കരുണാകരൻ,ശുഭ സുന്ദർരാജ്,ഗിരിജ ജയൻ, സെക്രട്ടറിമാരായി അനിൽ പല്ലാട്ട്, ഹരികുമാർ, സിജു. സി.എസ്സ്., ഷീബാ വിനോദ്, സതീഷ് ജോൺ, ട്രഷററായി രാജേഷ് കുമാർ കെ.ബി എന്നിവർ ചുമതലയേറ്റു.

Advertisment