സംരംഭകത്വം വിദ്യാഭ്യാസത്തിന് ദിശാബോധം നൽകും - ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

New Update

publive-image

രാമപുരം:നൂതന ആശയങ്ങൾ ഉപയോഗിച്ചുള്ള സംരംഭകത്വം വിദ്യാഭ്യാസ പാഠ്യ പദ്ധതിക്ക് പുതിയ ദിശാബോധം നൽകുമെന്നും ഇത് ഈ കാലഘട്ടത്തിന്റെ ആ വശ്യമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഐ ഇ ഡി സി യുടെയും, നോവിയൻ ഹബ്ബിന്റെയും ആഭിമുഖ്യത്തിൽ നൂതന ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ നിർമ്മിച്ച പ്രൊജെക്ടുകളായ കാലാവസ്ഥാ കേന്ദ്രം, ഓട്ടോമാറ്റിക് ബെൽ കൺട്രോളർ, ഓട്ടോമാറ്റിക് ടൈം കീപ്പർ,സ്മാർട്ട് നോട്ടീസ് ബോർഡ്, ഡിജിറ്റൽ ഡേ ഓർഡർ സിസ്റ്റം, സ്മാർട്ട് എനർജി സേവർ,ഐ ഇ ഡി സി നോവിയൻ ഹബ് വെബ്സൈറ്റ് ഡെവലപ്മെന്റ്,ക്യൂ ആർ കോഡ് ക്യാമ്പസ് മാപ്പ് തുടങ്ങിയവയുടെ ഉദ്‌ഘാടനവും സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

നൈപുണ്യ വികസനം വിദ്യാഭ്യാസത്തിന്റെ ഭാഗമായെങ്കിൽ മാത്രമേ നൂതന സംരംഭകങ്ങൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളു. അപ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ യുവതലമുറക്ക് ലഭിക്കും. അതിന് മാർ ആഗസ്തീനോസ് കോളേജ് ഐ ഇ ഡി സി , നോവിയൻ ഹബ്ബ്‌ , ഐ ഐ സി എന്നിവയുടെ നേതൃത്വം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രൊജെക്ടുകൾ ആരംഭിച്ച ക്രിസ്റ്റോ ജോസഫ്, ടോണി എബ്രഹാം , ആൻസ് ജോർജ്, അനന്തു എസ് കുമാർ , ഷെൽറ്റോണാ തോമസ്, ലിയോ സെബാസ്റ്റ്യൻ , കെവിൻ കെ രാജു, സാരംഗ് ആചാരി, ലിജോമോൻ റോയ്, യദുകൃഷ്ണ എന്നിവർക്ക് മന്ത്രി അവാർഡ് നൽകി.

സമ്മേളനത്തിൽ കോളേജ് മാനേജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, കോ ഓർഡിനേറ്റർ അഭിലാഷ് വി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment