New Update
/sathyam/media/post_attachments/AfAUyYYStGnBYkowBg2U.jpg)
പാലാ: രണ്ട് ദിവസങ്ങൾക്ക് മുന്നേ പാലാ പോളിടെക്നിക്കിൽ എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എബിവിപി ജില്ലാ പ്രസിഡന്റ് സനന്ദനും, എബിവിപി ഏറ്റുമാനൂർ വൈസ് പ്രസിഡന്റ് സജിത്ത് എന്നിവരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത് റിമാന്റിൽ ആയെങ്കിലും കോടതിയുടെ ഇടപെടലൂടെ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
Advertisment
ജനാധിപത്യ സമരങ്ങളെയും വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളെ അടിച്ചർമർത്തുന്ന എസ്എഫ്ഐയുടെ കിരാത നടപടികൾ അവസാനിപ്പിക്കണമെന്നു പോലീസ് സത്യസന്ധമായും നീതിയുക്തമായും പെരുമാറണമെന്നും ജയിൽ മോചിതരായ പ്രവർത്തകർക്ക് സ്വീകരണം നൽകി കൊണ്ട് ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്കു വേണ്ടി പാലായിലെ പ്രമുഖ അഭിഭാഷകനും ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസലുമായ അഡ്വ. രാജേഷ് പല്ലാട്ട് ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us