കേരളത്തിലെ പ്രാദേശിക പാര്‍ട്ടികളില്‍ ജനകീയാടിത്തറയുള്ളത് കേരള കോണ്‍ഗ്രസ് - എമ്മിന് മാത്രമെന്ന് ജോസ് കെ മാണി. സംസ്ഥാനത്ത് ഏറ്റവും വളര്‍ച്ചാ നിരക്കുള്ള പാര്‍ട്ടിയും കേരള കോണ്‍ഗ്രസ്. യുഡിഎഫിനേക്കാള്‍ പരിഗണന ലഭിക്കുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും ജോസ് കെ മാണി

New Update

publive-image

പാലാ:കേരളത്തിലെ പ്രാദേശിക പാര്‍ട്ടികളില്‍ ജനകീയാടിത്തറയുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം കേരള കോണ്‍ഗ്രസ് - എം ആണെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വളര്‍ച്ചാനിരക്കുള്ള രാഷ്ട്രീയ പാര്‍ട്ടിയും കേരള കോണ്‍ഗ്രസ് - എം ആണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

പാലാ നിയോജക മണ്ഡലം ജനറല്‍ബോഡി യോഗവും ജനപ്രതിനിധി സംഗമവും ഉത്ഘാനനം ചെയ്യുകയായിരുന്നു ജോസ് കെ മാണി.

publive-image

വാര്‍ഡ് തല നേതാക്കള്‍ പ്രാദേശിക ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വമായി വളര്‍ന്നു വരണമെന്നും നിയോജക മണ്ഡലം നേതാക്കളോട് പാര്‍ട്ടി ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.

മുമ്പ് യുഡിഎഫില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തേക്കാള്‍ കേരള കോണ്‍ഗ്രസ് - എം പാര്‍ട്ടിക്ക് അംഗീകാരവും പരിഗണനയും എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

publive-image

സംസ്ഥാന ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് യോഗത്തിൽ സ്വീകരണം നൽകി. പ്രസിഡണ്ട് ടോബിൻ കെ.അലക്സ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.

publive-image

ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, മുഹമ്മദ് ഇക്ബാൽ, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ, ബൈജു ജോൺ, ബെന്നി തെരുവത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, ടോബി തൈപ്പറമ്പിൽ, സുനിൽ പയ്യപ്പളളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഡി.പ്രസാദ്, സാജൻ തൊടുക, നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ, സാജോ പൂവത്താനി ,ഇ.വി.പ്രഭാകരൻ, സോണി തെക്കേൽ, മാത്തുകുട്ടി കുഴിഞ്ഞാലി, ജോർജ് വേരനാകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Advertisment