/sathyam/media/post_attachments/QcAtaTHnuHMNlslRwCiU.jpg)
പാലാ:വലവൂർ ഗവ. യുപി സ്കൂളിൽ കരൂർ ഗ്രാമപ്പഞ്ചായത്ത് തല ലഹരി വിരുദ്ധ ജാഗ്രതാ - വിമുക്തി ബോധവത്കരണ കാമ്പെയ്ൻ നടന്നു. കോട്ടയം ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം.എൻ ശിവപ്രസാദിന്റെയും കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജുവിന്റേയും മനോഹരമായ കവിതാലാപനങ്ങളുടെ അകമ്പടിയോടെയായിരുന്നു കാമ്പെയ്ൻ.
/sathyam/media/post_attachments/DTLQCjDpyXDbgyZ9iMqV.jpg)
കരൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി വർഗീസ് മുണ്ടത്താനം അധ്യക്ഷം വഹിച്ച ക്യാമ്പെയ്ൻ പരിപാടി കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ഉദ്ഘ്ടനം ചെയ്തു.
/sathyam/media/post_attachments/FAmVJIKiyhRNXGdsQKYr.jpg)
സമൂഹം നേരിടുന്ന ലഹരി വലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അവയിൽ നിന്നുള്ള വിമുക്തിയെക്കുറിച്ചും വിശദമായി കോട്ടയം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം.എൻ. ശിവപ്രസാദ് വിമുക്തി ലഹരി അവബോധ ക്ലാസ്സ് എടുത്തു.
/sathyam/media/post_attachments/V1iWdZ0iEmowrwgBI3vT.jpg)
പാലാ സെന്റ് തോമസ് കോളേജ് ഉന്നത് ഭാരത് അഭിയാൻ സെൽ കോഓർഡിനേറ്റർ ഡോ.രതീഷ് എം ആശംസയർപ്പിച്ചു. കോട്ടയം എക്സൈസ് സിവിൽ ഓഫീസറും ഡിപ്പാർട്ട്മെന്റ് കൗൺസിലറുമായ ബെന്നി സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് റെജി എം ആർ, ശീതൾ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us