/sathyam/media/post_attachments/utbTWYzqwR7GG2iwQOLt.jpg)
പാലാ:വിദേശത്തുപോയി വികസനം കാണുന്നതിനുമുമ്പ് നാട്ടിലെ ജനങ്ങളുടെ വിഷമം കാണുന്നതിന് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവും കേരളത്തിൽ സാധാരണക്കാരന്റെ ജീവിതം തകർത്തിരിക്കുകയാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം പ്രസ്താവിച്ചു.
ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാകുമ്പോൾ മനുഷ്യ ജീവനുപോലും പുല്ലുവിലയാണ് കേരളത്തിൽ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഞെട്ടിക്കുന്ന അഴിമതികൾ പുറത്തുവരുമ്പോൾ അത് മറയ്ക്കുവാൻ അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതുജനങ്ങൾ തിരിച്ചറിയണം.
കേരളത്തിൽ ജനദ്രോഹ ഭരണം നടത്തുന്ന പിണറായി സർക്കാരിനെതിരായി യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "ജനകീയ വിചാരണ സദസ്സ് "പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ ജേക്കബ് അൽഫോൻസാദാസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. റോബി ഉടുപുഴ, സാബു അബ്രഹാം, ഷോജി ഗോപി, അർജുൻ സാബു, കിരൺ മാത്യു അരീക്കൽ, ജോബിഷ് ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us