New Update
/sathyam/media/post_attachments/zozL8PTGQwYPmYGDiz55.jpg)
രാമപുരം:രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഐഇഡിസിയുടെ നേതൃത്വത്തിൽ "ക്യൂ ബക്കറ്റ്" (Q-BUCKET) എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചു. മുൻവർഷങ്ങളിൽ യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ വിദ്യാർഥികൾക്ക് എപ്പോഴും ലഭ്യമാകുന്ന വിധം തയ്യാറാക്കിയ https://qbucket.mac.edu.in/ എന്ന വെബ്സൈറ്റിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് നിർവ്വഹിച്ചു.
Advertisment
ഈ വെബ്സൈറ്റ് തയ്യാറാക്കിയ വിദ്യാർത്ഥികളായ സാരംഗ് ആചാരി ബിസിഎ, മിലൻ എം. അനിൽ ബിബിഎ എന്നിവരെ മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഐഇഡിസി നോഡൽ ഓഫീസർ മാരായ അഭിലാഷ് വി, ലിജിൻ ജോയ് എന്നിവർ അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us