New Update
/sathyam/media/post_attachments/sISrfwHm7rjmeRCDN2if.jpg)
പാലാ: സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടയില്‍ യുവാവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടമറ്റം പ്ലാക്കുട്ടത്തിൽ അനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടമറ്റം കോളനി ഭാഗത്ത് കുന്നുംപുറം ബിനു (48) മരിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
Advertisment
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതി അനീഷ് ബിനുവിനെ കോണ്‍ക്രീറ്റ് കട്ടകൊണ്ട് എറിഞ്ഞു വീഴ്ത്തുകയുമായിരുന്നു. കല്ലേറില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചതിനേ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പിന്നീട് മാര്‍ സ്ലീവാ മെഡിസിറ്റിയിലും ചികിത്സയിലായിരുന്നു ബിനു.
ചൊവ്വാഴ്ച രാവിലെയാണ് ബിനു മരണപ്പെട്ടത്. സംഭവശേഷം ഒളിവിലായിരുന്ന അനീഷിനെ ഇന്ന് പാലാ സിഐ തോംസണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us