Advertisment

വൈദ്യുതി വകുപ്പ് കളക്ഷൻ സെൻ്ററുകൾ നിർത്തുന്നു; ഉഴവൂരിലെ കളക്ഷൻ സെൻ്റർ കാലതാമസം ഇല്ലാതെ നിർത്തലാക്കും ?

New Update

publive-image

Advertisment

ഉഴവൂര്‍: കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഓൺലൈനായി വൈദ്യുത ഉപയോഗ തുക സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ സെക്ഷൻ കീഴിലുള്ള എല്ലാ വൈദ്യുതി ഉപയോഗ തുക പിരിക്കുന്ന സെക്ഷൻ കൗണ്ടറുകളും നിർത്തലാക്കുന്നു. ഗൂഗിൾ പേ, ഓൺലൈൻ സേവനങ്ങൾ വഴി ഉപഭോക്താവിന് നേരിട്ട് വൈദ്യുത ഉപയോഗ തുക അടയ്ക്കണമെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡ് നിർദ്ദേശം.

കഴിഞ്ഞ കാലങ്ങളിൽ ജില്ലകൾ തോറും വൈദ്യുതി ബിൽ കളക്ഷനായി തന്നെ വൈദ്യുതി ബോർഡ് ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ സെക്ഷൻ കാര്യാലയത്തിൽ ബിൽ തുക ഈടാക്കുവാൻ പുതിയ ജീവനക്കാരെ വൈദ്യുതി വകുപ്പ് നിയമിക്കുന്നില്ല. രാജ്യ വ്യാപകമായി ഡിജിറ്റൽ പേ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളെ തുടർന്നാണ് കേരളവും ഒരു ഏകീകൃത ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നത്.

ഇത് അഴിമതിയും തട്ടിപ്പും വെട്ടിപ്പും തുടച്ച് നീക്കുമെന്നാണ് ധനകാര്യ ആസൂത്രണ വിഭാഗം അവകാശപ്പെടുന്നത്. വൈദ്യുതി വകുപ്പിന്റെ ഓൺലൈൻ പേയ്മെന്റ് സംവിധാനം തുടക്കം കുറിച്ചതു മുതൽ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കളാണ് വട്ടം തിരിയുന്നത്.

ഉഴവൂരിലെ വൈദ്യുതി ബിൽ കളക്ഷൻ ഓഫീസിൻ്റെ പ്രവർത്തനം ഒരു ദിവസമായി ചുരുങ്ങി. ഉഴവുർ - വെളിയന്നൂർ ഗ്രാമപഞ്ചായത്ത പരിധിയിലെ പതിനായിരക്കണക്കിന് ഉപഭോക്താക്കൾ ആശ്രയിച്ചുവരുന്ന കളക്ഷൻ ഓഫീസാണ് നിർത്തലാക്കാൻ ഉന്നതതല തിരുമാനം.

ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് തൽക്കാലം കളക്ഷൻ സെൻ്റർ നിർത്താത്തതയെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ ഉഴവുരിലെ ജനങ്ങൾ വൈദ്യുതി ബോർഡിനോടും വൈദ്യുതി വകുപ്പിനോടും ചോദിക്കുന്നത് സർക്കാരിന് കോടികണക്കിന് തുക വൈദ്യുതി ഉപയോഗ തുക അടയ്ക്കാൻ ഉള്ള വൻകിട വ്യവസായ കമ്പനികളുടെ കുടിശ്ശിക തുക ഈടാക്കാതെ എന്തിനാണ് പുതിയ പരിഷ്കാരങ്ങൾ എന്നാണ്.

Advertisment