Advertisment

ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള വെള്ളിയാഴ്ച രാമപുരം മാർ ആഗസ്‌തീനോസ് കോളേജിൽ

New Update

publive-image

Advertisment

രാമപുരം: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള വെള്ളിയാഴ്ച 10:30 ന് മാർ ആഗസ്‌തീനോസ് കോളേജിൽ എത്തിചേർന്ന് ഐഡിയത്തോൺ അവാർഡ് ദാനം നിർവ്വഹിക്കും. കോളേജ് ഐ.ഐ.സി.യും ഐ.ഇ.ഡി. സിയും ചേർന്ന്, കേരളത്തിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായി നടത്തിയ 'ഐഡിയത്തോൺ 2022 ' മത്സരവിജയികൾക്കാണ് അവാർഡ് നൽകുന്നത്.

പഠനത്തോടൊപ്പം സ്‌കിൽ ഡെവലപ്മെന്റും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളിലെ പദ്ധതികൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിനാണ് പ്രസ്തുത മത്സരം സംഘടിപ്പിച്ചത്.

എൻസൺ ഷിജു (ഒ എൽ എൽ എസ് എച്ച് ഉഴവൂർ ) ഒന്നാം സമ്മാനം 10000 രൂപയും മീനാ മാത്യു മെമ്മോറിയൽ ട്രോഫിയും, മാത്യു ജോളി (സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം) രണ്ടാം സമ്മാനം 6000 രൂപയും ട്രോഫിയും,റോസ് മേരി റോയ് (സെന്റ് ജോർജ് സ്കൂൾ മുതലക്കോടം) മൂന്നാം സമ്മാനം 4000 രൂപയും ട്രോഫിയും ഏറ്റുവാങ്ങും.

മത്സരത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴ് ആശയങ്ങൾക്ക് പി എം എ ഏർപ്പെടുത്തിയ ട്രോഫിയും പ്രശസ്‌തി പത്രവും നൽകുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള നാല് പ്രൊജെക്ടുകൾ അവതരിപ്പിച്ച ഉഴവൂർ ഒ എൽ എൽ എസ് എച്ച് സ്കൂളിന് 5000 രൂപ ക്യാഷ്‌ അവാർഡും തദവസരത്തിൽ നൽകുന്നതാണ്.

കോളേജ് മാനേജർ റവ. ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ മാണി സി. കാപ്പൻ എം. എൽ. എ., രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, കോളേജ് കൗൺസിൽ ചെയർമാൻ സനൂപ് ചാക്കോ തുടങ്ങിയവർ ആശംസ അർപ്പിച്ചു പ്രസംഗിക്കും.

പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരി കൃതജ്ഞതയും അർപ്പിക്കും.തദവസരത്തിൽ ബഹു ഗവർണർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Advertisment