Advertisment

എകെഎംഎഫ്‌സിഡബ്ല്യുഎ പാലാ ഏരിയ കമ്മറ്റിയില്‍ നിന്ന് സ്ഫടികം ഫാന്‍സ് ഷോ ആദ്യ ടിക്കറ്റ് പ്രശസ്ത സിനിമ താരം ചാലി പാലാ ഏറ്റുവാങ്ങി

New Update

publive-image

Advertisment

പാലാ: എകെഎംഎഫ്‌സിഡബ്ല്യുഎ പാലാ ഏരിയ കമ്മറ്റിയില്‍ നിന്ന് സ്ഫടികം ഫാന്‍സ് ഷോ ആദ്യ ടിക്കറ്റ് പ്രശസ്ത സിനിമ താരം ചാലി പാലാ ഏറ്റുവാങ്ങി. എകെഎംഎഫ്‌സിഡബ്ല്യുഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഖില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിഷ്ണു പാലാ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ജോയല്‍, ഏരിയാ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പര്‍ മാര്‍ട്ടിന്‍, മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികള്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

ഒരു തലമുറയുടെ തന്നെ ആവേശമായ സ്ഫടികവും ആടുതോമയും കൂടുതല്‍ ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ചിത്രത്തെ ഉത്സവമാക്കി ആഘോഷിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍.

ഫെബ്രുവരി 9 നാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. പാലാ പുത്തേറ്റ് സിനിമാസില്‍ രാവിലെ 7 മണിക്കാണ് ഫാന്‍സ് ഷോ ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

Advertisment