Advertisment

മനു ജെ. വെട്ടിക്കൻ ഐഇഎസിനെ അരുവിത്തുറ പള്ളി ആദരിച്ചു

New Update

publive-image

Advertisment

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് പള്ളിയുടെ നവീകരണ പദ്ധതിയായ സഹദായുടെ ആഭിമുഖ്യത്തിൽ ജോർദാനിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയായ മനു ജെ. വെട്ടിക്കൻ ഐഇഎസിനെ ആദരിച്ചു.

ഈ പ്രദേശത്തു നിന്ന് കഠിനമായ അദ്ധ്വാനം കൊണ്ട് ഉന്നത സ്ഥാനങ്ങളിലെത്തിയ മനു എപ്പോഴും യുവാക്കൾക്ക് പ്രചോദനം പകരുന്ന വ്യക്തിയാണെന്ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അദ്ദേഹത്തെ ആദരിച്ചു കൊണ്ട് പറഞ്ഞു.

അരുവിത്തുറയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ഇന്ത്യൻ ഇക്കോണമിക്സ് സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മനു, അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പൊളിറ്റിക്സ് വിഭാഗം മേധാവിയും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലുമായിരുന്ന ഡോ. ജോസഫ് വെട്ടിക്കന്റെ മകനാണ്.

തന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ചും സിവിൽ സർവീസ് പരീക്ഷയുടെ ബുദ്ധിമുട്ടിനെ കുറിച്ചും അതിന്റെ പ്രയത്നത്തെക്കുറിച്ചും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രയോജനമാകുന്ന രീതിയിൽ വിശദമായി സംസാരിച്ചു.

നമ്മുടെ നാട്ടിൽ നടക്കുന്ന സാമ്പത്തിക തകട്ടിപ്പിൽ നിന്ന് സാധാരണക്കാരായ നമ്മൾ മാറി നിൽക്കണമെന്നും അതിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയുള്ള മിനിമം കാര്യം അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിച്ചു.

അസി. വികാരി ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ. സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടനൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.

Advertisment