Advertisment

ഉമ്മന്‍ ചാണ്ടിക്ക് ഭാര്യയും മകനും ആധുനിക ചികില്‍സ നിഷേധിക്കുകയാണെന്ന് തുറന്നടിച്ച് സ്വന്തം സഹോദരന്‍ അലക്സ് വി ചാണ്ടി രംഗത്ത്. രോഗം മറച്ചുവച്ചു. യുഎസില്‍ വച്ചും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികില്‍സ നല്‍കാതെ മടക്കികൊണ്ടുവന്നു. ആധുനിക ചികില്‍സയ്ക്ക് പകരം ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. ചാണ്ടി ഉമ്മന്‍റെ അവകാശവാദങ്ങള്‍ തള്ളി സഹോദരന്‍ രംഗത്ത് !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുടെ കാര്യത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍റെ അവകാശവാദങ്ങള്‍ തള്ളി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം സഹോദരന്‍ അലക്സ് വി ചാണ്ടി രംഗത്ത്. 2015 -ല്‍ രോഗം കണ്ടുപിടിച്ചതു മുതല്‍ ആധുനിക ചികില്‍സ ഒരുക്കുന്നതിന് കുടുംബം എതിരായിരുന്നുവെന്നും പകരം ആയുര്‍വേദ ചികില്‍സയാണ് നല്‍കുന്നതെന്നും അലക്സ് വി ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ തറവാടായ പുതുപ്പള്ളിയിലെ കാരാട്ടു വള്ളക്കാലില്‍ വീട്ടിലെ താമസക്കാരനാണ് അലക്സ് വി ചാണ്ടി. ഉമ്മന്‍ ചാണ്ടിയ്ക്ക് വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികില്‍സ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി ഒപ്പുവച്ച പരാതിയാണ് അലക്സ് വി ചാണ്ടി കൈമാറിയത്.


ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചെന്ന വാര്‍ത്ത ഇന്നലെ വൈകിട്ട് സത്യം ഓണ്‍ലൈനാണ് തെളിവുസഹിതം പുറത്തുവിട്ടത്.


എന്നാല്‍ ഈ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തു വരികയും ഉമ്മന്‍ ചാണ്ടിയെ ലൈവില്‍ കൊണ്ടുവന്ന് പ്രതികരണം നടത്തിക്കുകയും ചെയ്തിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ശബ്ദവും 90 ശതമാനത്തോളം നഷ്ടമായെന്ന് ഈ വീഡിയോ ലൈവില്‍ നിന്നുതന്നെ വ്യക്തമായിരുന്നു.

publive-image

ഇതുള്‍പ്പെടെ ഗൗരവമായ ആരോപണങ്ങളാണ് അന്ന് സഹോദരന്‍ അലക്സ് ചാണ്ടി ഭാര്യയ്ക്കും മകനുമെതിരെ ഉന്നയിച്ചിരിക്കുന്നത്. 2015 -ല്‍ അദ്ദേഹത്തിന്‍ ക്യാന്‍സര്‍ നിര്‍ണയിക്കപ്പെട്ടതാണെന്നും വിദഗ്ദ്ധ ചികില്‍സ നല്‍കാത്തതിനാല്‍ രോഗം കഠിനമായെന്നും അദ്ദേഹം പറഞ്ഞു.


ആധുനിക ചികില്‍സ ഒരുക്കുന്നതിനു പകരം ആയുര്‍വേദ ചികില്‍സയാണ് നല്‍കുന്നത്. ഭാര്യയും മകനും മൂത്ത മകളുമാണ് ആധുനിക ചികില്‍സ നിഷേധിക്കുന്നത്. ഇവര്‍ പ്രാര്‍ഥനാ സംഘത്തിന്‍റെ സ്വാധീനത്തിലാണോയെന്ന് സംശയമുണ്ടെന്നും അലക്സ് വി ചാണ്ടി ആരോപിച്ചു. ഇളയമകള്‍ അച്ചു ഉമ്മന്‍ ആധുനിക ചികില്‍സയ്ക്ക് അനുകൂലമാണെന്നും അലക്സ് പറഞ്ഞു.


യുഎസില്‍ വച്ചും ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായപ്പോള്‍ മകന്‍ അത് നിഷേധിക്കുകയായിരുന്നുവെന്നും അലക്സ് ചാണ്ടി പറഞ്ഞു.

മൂന്നര വര്‍ഷം മുമ്പാണ് അദ്ദേഹത്തെ യുഎസില്‍ കൊണ്ടുപോയത്. തന്‍റെ മകനും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടിയും മകള്‍ അച്ചുവും ഒപ്പമുണ്ടായിരുന്നു. അവിടെവച്ച് തൊണ്ടയില്‍ ഗ്രോത്ത് ഉണ്ടെന്നും അത് കരിച്ചു കളയാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഉടന്‍ മകന്‍ ചാണ്ടി നാട്ടില്‍ മറിയാമ്മ ഉമ്മനെ ബന്ധപ്പെടുകയും അത് വേണ്ടെന്ന് പിന്നീട് ഇരുവരും ചേര്‍ന്ന് നിര്‍ദേശിക്കുകയുമായിരുന്നു. തിരിച്ചു കൊണ്ടുവരാനായിരുന്നു ഇവരുടെ നിര്‍ദേശം. അന്നാണെങ്കില്‍ നിസാരമായി പരിഹരിക്കാമായിരുന്നു ഈ രോഗം.


താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷം പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്നും അലക്സ് ചാണ്ടി പറഞ്ഞു. ഇതിനായി ഫോണില്‍ ബന്ധപ്പെടുകയും നേരിട്ട് ആളെ പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ താന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ പിതാവിന്‍റെ സഹോദരന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. അതിനിടെ മുന്‍ കേന്ദ്രമന്ത്രി എകെ ആന്‍റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ഉമ്മന്‍ ചാണ്ടിയെ വീട്ടിലെത്തി കണ്ടു.

ഉമ്മന്‍ ചാണ്ടിക്ക് ഭാര്യയും മകനും ആധുനിക ചികില്‍സ നിഷേധിക്കുകയാണെന്ന് തുറന്നടിച്ച് സ്വന്തം സഹോദരന്‍ അലക്സ് വി ചാണ്ടി സംഗത്ത്. രോഗം മറച്ചുവച്ചു. യുഎസില്‍ വച്ചും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികില്‍സ നല്‍കാതെ മടക്കികൊണ്ടുവന്നു. ആധുനിക ചികില്‍സയ്ക്ക് പകരം ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായി. ചാണ്ടി ഉമ്മന്‍റെ അവകാശവാദങ്ങള്‍ തള്ളി സഹോദരന്‍ രംഗത്ത് !

Advertisment