Advertisment

മാവേലിനഗർ ശുദ്ധജല പദ്ധതി ഉദ്‌ഘാടനം ഇന്ന്

New Update

publive-image

Advertisment

കോട്ടയം: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ മാവേലിനഗർ നിവാസികളുടെ ദീർഘനാളായുള്ള സ്വപ്നമായ മാവേലിനഗർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 ന് സെർജോ നഗറിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിക്കും.

വർഷങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് 3-ാം വാർഡ് മാവേലിനഗർ, 5--ാം വാർഡ് ചക്കാലക്കുന്ന് ഭാഗങ്ങൾ. പദ്ധതിക്കായുള്ള കുളം നിർമ്മിക്കുന്നതിന് പാലുക്കുഴുപ്പിൽ ജോജോ 5 സെന്റ് സ്ഥലവും, ടാങ്ക് നിർമ്മിക്കുന്നതിനായി വിലങ്ങിയിൽ ഫിലോമിന ജോൺ 2.5 സെന്റ് സ്ഥലവും സൗജന്യമായി നൽകി. 2016ൽ സജി തടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ തുടങ്ങിയ പദ്ധതി ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആൻസ് വർഗ്ഗീസ് പൂർത്തീകരണത്തിലെത്തിച്ചു.

42 ലക്ഷം രൂപയാണ് ആകെ ചെലവ്. 2020 സെപ്റ്റംബർ 26 ന് മുൻ എം.എൽ. എ. സുരേഷ് കുറുപ്പാണ് മൂപ്പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. തുക പൂർണമായും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിക്കുന്നത്. ഈ പ്രദേശത്തെ ഇരുന്നോറോളം കുടുംബങ്ങൾക്ക് ശുദ്ധജലം നൽകാനാവുമെന്നാണ് കരുതുന്നതെന്ന് മാവേലി നഗർകുടിവെള്ള സമിതി പ്രസിഡന്റ് ജോഷി പ്ലാത്തോട്ടത്തിൽ പറഞ്ഞു.

Advertisment