Advertisment

അരിക്കൊമ്പൻ കേസിൽ കക്ഷി ചേർന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുടെ നടപടി പ്രശംസനീയം - യൂത്ത്ഫ്രണ്ട് (എം)

New Update

publive-image

Advertisment

കോട്ടയം: കേരളത്തിലെ വനാതിർത്തിയിലെ ജനങ്ങളുടെ നിത്യജീവിത പ്രശ്നമായിരിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അരിക്കൊമ്പൻ കേസിൽ ഹൈക്കോടതിയിൽ കക്ഷി ചേർന്ന കേരളാ കോൺഗ്രസ് - എം ചെയർമാൻ ജോസ്.കെ.മാണിയുടെ നടപടി ശ്ലാഘനീയവും അഭിനന്ദനാർഹവുമാണെന്ന് യൂത്ത്ഫ്രണ്ട് - എം സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ.

1972 ലെ വന്യജീവി സംരഷണനിയമം കാലഹരണപ്പെട്ടിരിക്കുന്നു. 50 വർഷം പഴക്കമുള്ള നിയമമാണ് ഇപ്പോൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നത്. മനുഷ്യർ വനങ്ങളിൽ കയറി കാടിനെയും മ്യഗങ്ങളെയും നശിപ്പിക്കാതിരിക്കാനാണ് നിലവിലെ നിയമം മുൻപ് നിർമ്മിച്ചത്. പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറി. മനുഷ്യർക്ക് വനാതിർത്തി പ്രദേശങ്ങളിൽ സ്വൈരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ചെയ്യുന്ന ആക്രമണങ്ങൾ പെരുകി. മനുഷ്യജീവനും കൃഷിയിടങ്ങൾക്കും ഒരു സുരക്ഷിതത്വവുമില്ലാതെയായിരിക്കന്നു. മുഗങ്ങളുടെ ആ ക്രമണമുണ്ടാകുമ്പോൾ പ്രതിരോധത്തിനു ശ്രമിച്ചാൽ മനുഷ്യർ ജയിലിലാകുന്നതാണ് നിലവിലെ നിയമം. ഇത് മനുഷ്യസമൂഹത്തിന് ഉപകാരപ്രദമാകുംവിധം പരിഷ്കരിച്ചാലേ ജനങ്ങൾക്ക് ജീവിക്കാൻ കഴിയൂ.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കണം. കാടിറങ്ങി വന്യമൃഗങ്ങൾ നാട്ടിലിൽ ആക്രമണം നടത്തുമ്പോൾ നടപടികൾ വൈകുന്നത് ഒഴിവാക്കണം. ആക്രമണകാരികളായ മൃഗങ്ങളെ കണ്ടാലുടൻ വെടിവക്കാനാനുള്ള ഉത്തരവുണ്ടാകണം. ഇതിനായി വനം-പരിസ്ഥിതി വകുപ്പുകൾ വനാതിർത്തിയിൽ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണം.

മൃഗങ്ങളുടെ ആക്രമണങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ദുരിതബാധിതർക്ക് ലഭ്യമാക്കാൻ നടപടി വേണം. ഇക്കാര്യങ്ങൾ പൊതുമണ്ഡലത്തിൽ സജീവ ചർച്ചയാക്കാൻ ഹൈക്കോടതിയിലെ കേസിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി കക്ഷി ചേർന്നതോടെ കഴിഞ്ഞുവെന്നും ബിറ്റു വൃന്ദാവൻ പറഞ്ഞു.

Advertisment