Advertisment

പാലാ ളാലം അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തിൽ പൂജ വെയ്പ്പും വിദ്യാരംഭവും

New Update

publive-image

Advertisment

പാലാ: അരനൂറ്റാണ്ടിലേറെ കാലമായി നവരാത്രി സംഗീതോത്സവം നടക്കുന്നതും നവരാത്രി കാലത്ത് സരസ്വതി സങ്കൽപ്പത്തിൽ പൂജ നടക്കുന്നതുമായ മീനച്ചിൽ താലൂക്കിലെ ഏക ക്ഷേത്രമാണ് അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രം.

ലിപി സരസ്വതി വിദ്യാരംഭം എന്ന് നിലയിൽ വിദ്യാരംഭം നടത്തുന്ന കേരളത്തിലെ തന്നെ ചുരുക്കം ക്ഷേത്രം കൂടി ആണ് ഇത്. ഒക്ടോബർ 13 ബുധൻ ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകീട്ട് ദീപാരാധനക്ക് ശേഷം പൂജവയ്‌പ്പ്. ഒക്ടോബർ 14 വ്യാഴം മഹാനവമിയിൽ ആയുധപൂജ. ഒക്ടോബർ 15 വെള്ളി വിജയദശമി ദിനത്തിൽ രാവിലെ 8 മണിക്ക് വിദ്യാരംഭം, പൂജയെടുപ്പ്.

ലിപി സരസ്വതി വിദ്യാരംഭം

കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി കളപ്പുരയ്ക്കൽ ഇല്ലത്ത് പ്രദീപ് നമ്പൂതിരി കാർമ്മികത്വം വഹിക്കും.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശം പാലിച്ചും ആണ് ചടങ്ങുകൾ നടക്കുക. മാതാപിതാക്കൾ അവരവരുടെ മടിയിൽ കുട്ടികളെ ഇരുത്തി എഴുത്തിനിരുത്തേണ്ടതാണ്. സരസ്വതീ പൂജ നടത്തുവാൻ ആഗ്രഹിക്കുന്നവർ ദേവസ്വവുമായി ബന്ധപ്പെടുക.

NEWS
Advertisment