പൊൻകുന്നം - പാലാ സംസ്ഥാന പാതയിൽ അറ്റകുറ്റപണി പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പൊൻകുന്നം - പാലാ സംസ്ഥാന പാതയിലെ അറ്റകുറ്റപണികളുടെ ഭാഗമായി നഗരത്തിലെ നടപ്പാതകളിലെ ഇളകിയതും പൊട്ടിയതുമായ ടൈലുകൾ മാറ്റുന്നു

Advertisment

പാലാ: സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം - പാലാ റോഡിലെ അറ്റകുറ്റപണികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചു. ഔട്ട്പുട്ട് ബേസ്ഡ് പെർഫോമൻസ് കോൺട്രാക്ട് കരാർ പ്രകാരമാണ് ഈ മേഖലയിലെ റോഡ് പരിപാലനം.

ഏഴ് വർഷത്തേക്കാണ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണി കരാർ നൽകിയിരിക്കുന്നത്.ഇതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാണിക്കുന്ന തകരാറുകൾ കരാർ കമ്പനി പരിഹരിക്കണം.
പൊൻകുന്നം-പാലാ-വെങ്ങല്ലൂർ, മൂന്നാർ-വട്ടവട പാതകളാണ് ഈ കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോഡിൽ ഉണ്ടാകുന്ന കുഴികൾ, വെള്ളക്കെട്ട്, കലുങ്കുളുടെ ക്ലീനിംഗ്, നടപ്പാതകളുടെ അറ്റകുറ്റപണികൾ, നീർചാലുകളുടെ തകരാർ പരിഹരിക്കൽ എന്നിവയെല്ലാം ഈ പരിപാലന വ്യവസ്ഥ പ്രകാരം ഇക്കാലയളവിൽ ചെയ്യേണ്ടതുണ്ട്.

നിശ്ചിത സമയത്തിനുള്ളിൽ സംയുക്ക പരിശോധന പ്രകാരം നിർദ്ദേശിക്കപ്പെടുന്ന ഭാഗത്ത് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്ത് റോഡ് ഉപരിതലം ബലപ്പെടുത്തുകയും ചെയ്യും. പാലാ നഗരപ്രദേശത്ത് കിഴതടിയൂർ ബൈപാസ് -സിവിൽ സ്റ്റേഷൻ - കൂരിശുപള്ളിക വല - ജനൽ ആശുപത്രി ജംഗ്ഷൻ വരെയുള്ള ഭാഗം ഈ കരാർ വ്യവസ്ഥ പ്രകാരമാണ് പരിപാലിക്കപ്പെടുന്നത്.

ഇതിൻ്റെ ഭാഗമായി ബൈപാസിലെ തുരുമ്പിച്ച് തകർന്ന ഇരുമ്പ് റെയിലിംഗ്സ് കൾ മാറ്റിയിരുന്നു. കുരിശുപള്ളി കവലയിലെ ഫുട്പാത്ത് ടൈലുകൾ പൊട്ടിയതും ഇളകി മാറിയതും മാറ്റി സ്ഥാപിക്കുകയും നഗരസഭാ ന്യായവില കടയ്ക്കു മുന്നിലുണ്ടായ ഗർദ്ദം മൂലം നീരാഴുക്ക് തടസപ്പെടാതിരിക്കുന്നതിന് ഓട പുനർ ക്രമീകരിക്കുകയും ചെയ്യുകയുണ്ടായി.

പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന രാജി മാത്യു പാ ബ്ലാനിയിൽ എന്ന എഞ്ചിനീയറിംഗ് കമ്പനിയാണ് സംസ്ഥാന പാതയിലെ ദ്വീർ ഘകാല പരിപാലന കരാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്.

Advertisment