Advertisment

കൊറോണ രോഗിയുടെ വീട്ടിൽ മോഷണം; കള്ളന് കൊറോണ സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കുറ്റ്യാടിയിൽ കൊറോണ രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കൊറോണ സ്ഥിരീകരിച്ചു. തൊട്ടിൽപാലത്ത് കൊറോണ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ വീട്ടിലാണ് മോഷണം നടന്നത്.

ടിവി, ഇലക്ട്രോണിക് ഉപകരണങ്ങൾ, പണം എന്നിവയാണ് മോഷ്ടിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനെ പിടികൂടിയത്. തൊട്ടിൽപാലം വിനോദൻ എന്ന ആളെയാണ് പോലീസ് പിടികൂടിയത്.

പ്രതി കുറ്റം സമ്മതിച്ചതോടെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഇയാളെ കൊറോണ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. പരിശോധനാ ഫലത്തിൽ പ്രതി പോസിറ്റീവാണെന്ന് തെളിഞ്ഞു.

തുടർന്ന് രോഗലക്ഷണങ്ങൾ പ്രകടമായതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം പ്രതിയെ കോഴിക്കോട് ജയിലിലെ കൊറോണ സെല്ലിലേക്ക് മാറ്റി.

NEWS
Advertisment