Advertisment

ശ്രീനാരായണ ഗുരു ജയന്തിയും സമാധിയും സർക്കാർ തലത്തിൽ ആചരിക്കുവാൻ ഉത്തരവിറക്കണമെന്ന് ശരണ ബസവേശ്വര മഠാധിപതി സ്വാമി പ്രണവാനന്ദ

New Update

publive-image

Advertisment

കോഴിക്കോട്: കർണാടകയിൽ ഗുരുദേവ ജയന്തിയും സമാധിയും സർക്കാർ തലത്തിൽ ആചരിക്കുന്നത് പോലെ ഗുരുദേവൻ്റെ ജന്മഭൂമിയായ കേരളത്തിലും ഗുരു ജയന്തിയും സമാധിയും ആചരിക്കുവാൻ സർക്കാർ ഉത്തരവിറക്കണമെന്ന് കർണാടക ആര്യ ഈഡിഗ സമാജം ആത്മീയാചാര്യനും ശരണ ബസവേശ്വര മഠാധിപതിയുമായ സ്വാമി പ്രണവാനന്ദപറഞ്ഞു.

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ്റെ 94 -ാമത് മഹാസമാധി വിശ്വ ശാന്തി ദിനാചരണത്തിൻ്റെ ഉൽഘാടനം അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവ കൃതികളും ദർശനവും കന്നട ഭാഷയിൽ പ്രചരിപ്പിക്കുന്ന പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെമ്പാടുമുള്ള ശ്രീനാരായണ ഗുരുവിനെ കുല ഗുരുവായി അംഗീകരിച്ച് ആരാധിക്കുന്ന വിവിധ സമുദായങ്ങളുടെ ഐക്യത്തിന് നേതൃത്വം നൽകുമെന്നും ഉൽഘാടന പ്രസംഗത്തിൽ സ്വാമി പ്രണവാനന്ദ പറഞ്ഞു.

ചടങ്ങിൽ കോഴിക്കോട് എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. എ എം ഭക്തവത്സലൻ, ഡോ.കെ മുഹമ്മദ് ഖാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, അഡ്വ.എം രാജൻ, കെ.ബിനുകുമാർ, രാജീവ് കുഴിപ്പള്ളി, ലീലാവി മലേശൻ, എം മുരളീധരൻ, വി സുരേന്ദ്രൻ, പി കെ ഭരതൻ എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment