Advertisment

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വിശ്വഗുരു ശ്രീനാരായണഗുരുദേവൻ്റെ പേര് നൽകണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു

New Update

publive-image

Advertisment

കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വിശ്വഗുരു ശ്രീനാരായണഗുരുദേവൻ്റെ പേര് നൽകണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു.

കേരള നവോത്ഥാനത്തിൻ്റെ ശില്പിയും ആധ്യാത്മിക ആചാര്യനും ഋഷി ശ്രേഷ്ഠനുമായ

ഗുരുദേവന് അർഹമായ പരിഗണന സർക്കാർ തലത്തിൽ ഇതുവരെയും ലഭ്യമായിട്ടില്ല എന്നത് ദു:ഖകരമാണ്.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിമാനത്താവളങ്ങൾക്ക് അതാത് ദേശങ്ങളിൽ ജനിച്ച ചരിത്ര പുരുഷൻ മാരുടെ പേരുകൾ നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാർ ഉടനടി ശ്രീനാരായണഗുരുദേവ ഭക്തരുടെയും കേരളത്തിലെ പൊതു സമൂഹത്തിൻ്റെയും ന്യായമായ ഈ ആവശ്യം അംഗീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷതവഹിച്ചു യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യോഗം ഡയറക്ടർ കെ. ബിനുകുമാർ അഡ്വക്കറ്റ് എം രാജൻ ,രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.

sndp yogam kozhikode
Advertisment