Advertisment

അസം മുസ്‌ലിം വംശഹത്യക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം; ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

New Update

publive-image

കോഴിക്കോട്: അസമിലെ മുസ്‌ലിം ഉന്മൂലനത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം ഉൾപ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എം ഷെഫ്രിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ, ഉമർ മുക്താർ, ഗസാലി വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.

kozhikode news
Advertisment