Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലോക വയോജന ദിനമായ ഒക്ടോബർ 1 വിപുലമായി ആചരിക്കുന്നു

New Update

publive-image

Advertisment

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ലോക വയോജന ദിനമായ ഒക്ടോബർ 1 വിപുലമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി വൃദ്ധസദനങ്ങൾ കോളനികൾ അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് മാസ്ക് കിറ്റുകൾ വിതരണം ചെയ്യും.

പരിപാടിയുടെ ഉൽഘാടനം ഒക്ടോബർ 1ന് രാവിലെ 10.30 മണിക്ക് വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജത്തിൽ വെച്ച് നടക്കും.കോർപ്പറേഷൻ കൗൺസിലർ സി പി സുലൈമാൻ ഉൽഘാടനം നിർവ്വഹിക്കും.സുധീഷ് കേശവപുരി അധ്യക്ഷത വഹിക്കും.

റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ടി എ അശോകൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് കോളനികളും അനാഥാലയങ്ങളും വൃദ്ധസദനങ്ങളും കേന്ദ്രീകരിച്ച് മാസ്ക്‌ കിറ്റുകൾ വിതരണം ചെയ്യും.

kozhikode news
Advertisment