Advertisment

ഇന്‍സ്റ്റഗ്രാം വഴി പരിചയം, പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ചു; കോഴിക്കോട്, യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പൊലീസിന്‍റെ വലയിൽ കുടുങ്ങിയത്..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ച കേസിലാണ് അറസ്റ്റ്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച് കൈക്കലാക്കി. എ.ടി.എം. കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളില്‍ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തിയ പ്രതി കാര്‍ഡ് മോഷ്ടിച്ച ശേഷം മൂന്ന് എ.ടി.എം. കൗണ്ടറുകളില്‍ നിന്നായി 45,500 രൂപ പിന്‍വലിക്കുകയായിരുന്നു.

പണം പിന്‍വലിച്ച് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് തിരികെ വെച്ചു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയിലായത്.

പണം പിന്‍വലിച്ച എ.ടി.എം. കൗണ്ടറുകളിലെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവര്‍ന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് കസബ എസ്.ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ നേരത്തെയും കേസുകളുണ്ടെന്ന് എസ് ഐ ശ്രീജിത്ത് പറഞ്ഞു.

NEWS
Advertisment