Advertisment

എൻസിഡിസി 'പ്രസവത്തിന് മുൻപും പ്രസവനന്തരവുമുള്ള സംരക്ഷണവും പരിചരണവും' എന്ന വിഷയത്തില്‍ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. "പ്രസവത്തിന് മുൻപും പ്രസവനന്തരവുമുള്ള സംരക്ഷണവും പരിചരണവും " എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. പത്മ കുമാരി (കോച്ച്, ഫെസിലിറ്റേറ്റർ എഴുത്തുകാരി, എസ്.ആർ.എച്.ആർ സ്പെഷലിസ്റ്) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

പ്രായഭേദമന്യേ തൽപരരായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് കാരണം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഉപകാര പ്രദമാകുമെന്നാണ് സംഘടകർ പ്രതീക്കുന്നത്.

ഒക്ടോബർ 1ന് വൈകുന്നേരം 4 മണി മുതൽ 5 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356609053 (ലിൻസി (സംഘാടക ). വെബ്സൈറ്റ് http://www.ncdconline.org

Advertisment