Advertisment

മീചന്ത, ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരെ ആദരിച്ചു; ടർട്ടിൽ ഫെയ്സ് ഷിൽഡും, ടോർച്ചുകളും വിതരണം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷനും കേരള ഫയർ സർവീസ് അസോസിയേഷനും ടർട്ടിൽ ഹെൽമെറ്റ് കമ്പനി (ദില്ലി) യുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം എംപി റോഡിലെ തീപിടുത്തം പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മീചന്ത, ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിശമന നിലയത്തിലെ ജീവനക്കാരെ ആദരിച്ചു.

അഗ്നിശമന ഉപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മീചന്ത അഗ്നിശമന നിലയ പരിസരത്ത് നടന്ന ചടങ്ങ് എംഎൽഎയും മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫയർ ഫോഴ്‌സിന്റെ അടിസ്ഥാന സ്വകര്യവികസനത്തിന് എംഎല്‍എ ഫണ്ട് വിനിയോഗിക്കുമെന്നും വെള്ളിമാടുകുന്ന് അഗ്നിശമന രക്ഷ നിലയത്തിൻ്റെയും അപ്രോച്ച് റോഡിൻ്റയും ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

 

വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയത്തിന് സ്ഥലം അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് കേരള ഫയർ സർവീസ് അസോസിയേഷൻ പ്രസിഡൻറ് എ .ഷജിൽ കുമാർ നൽകിയ നിവേദനം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദേഹം സദസ്സിനെ അറിയിച്ചു.

തീ, ജല, കാലാവസ്ഥ പ്രതിരോധശേഷി ഉള്ളതും, പൊട്ടാത്തതുമായ മേത്തരം ടർട്ടിൽ ഫെയ്സ് ഫീൽഡും, പോക്കറ്റ് ടോർച്ചും നഗരത്തിലെ മൂന്ന് അഗ്നിശമനസേന അംഗങ്ങൾക്കും സ്മാൾ സ്കെയിൽ ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ രക്ഷാധികാരിയും, മലബാർ ഡെവലപ്പ് മെൻറ് കൗൺസിൽ പ്രസിഡണ്ടുമായ ഷെവ:സി.ഇ. ചാക്കുണ്ണി കോഴിക്കോട് റീജനൽ ഫയർ ഓഫീസർ ടി .രജീഷിന് ചടങ്ങിൽ കൈമാറി.

publive-image

മീചന്ത സ്റ്റേഷൻ ഓഫീസർ റോബി വർഗീസ് അധ്യക്ഷത വഹിച്ചു. ടർട്ടിൽ ഹെൽമെറ്റ് കമ്പനി മാനേജിങ് ഡയറക്ടർ എം ഐ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. ആർ. എഫ്. ഒ. ടി. രജീഷിന്നെ മുഖ്യാതിഥി തോട്ടത്തിൽ രവീന്ദ്രൻ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു.

മുഖ്യ അതിഥി തോട്ടത്തിൽ രവീന്ദ്രനെ മലബാർ ഡെവലെപ്പ്മെൻറ് കൗൺസിൽ ഖജാൻജി എം.വി.കുഞ്ഞാമ്മുവും, ജില്ലാ ഫയർ ഓഫീസർ മുസ വടക്കേതിൽ നെ സ്‌മോൾ സ്കെയിൽ ബിൾഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ പി.ഹാഷിം പൊന്നാട അണിയിച്ച് ആദരിച്ചു.

publive-image

ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം.റസാഖ്, കെ.ഹമീദ് ,സി സി മനോജ്, കേരള ഫയർഫോഴ്സ് സർവീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.ഷജിൽകുമാർ,മേഖല പ്രസിഡണ്ട് എം പി ശൈലേഷ് കുമാർ, കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് കെ പ്രദീപ് എന്നിവർ സംസാരിച്ചു.

ആദരവിനും അഗ്നി സുരക്ഷാ ഉപകരണങ്ങൾ നൽകിയ സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ, ടർട്ടിൽ ഹെൽമെറ്റ് കമ്പനിയെയും മറുപടി പ്രസംഗത്തിൽ നന്ദി അറിയിച്ച് റീജിയണൽ ഫയർ ഓഫിസർ ടി.രജീഷ് സമുചിതമായി മറുപടി നൽകി.

publive-image

കോ വിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ കേരള ഫയർ സർവീസ്‌ അസോസിയേഷൻ സെക്രട്ടറി എസ് .ബി.സജിത്ത് സ്വാഗതവും, ലോക്കൽ കൺവീനർ എം. മുഹമ്മദ് സാനിജ് നന്ദിയും രേ ഖപ്പെടുത്തി.

NEWS
Advertisment