Advertisment

അനാഥാലയങ്ങളിലെ വയോജനപെൻഷൻ പുനസ്ഥാപിക്കണം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി

New Update

publive-image

Advertisment

കോഴിക്കോട്: അനാഥാലയങ്ങളിലെ വയോജനപെൻഷൻ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാനുള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജത്തിൽ വെച്ച് സംഘടിപ്പിച്ച ലോക വയോജന ദിനാചരണ ചടങ്ങിൽ വെച്ചാണ് നിർത്തലാക്കിയ വയോജനപെൻഷൻ പുനസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചത്. റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ കമ്മറ്റി സംഘടിപ്പിച്ച വയോജന ദിനാചരണ ചടങ്ങ് ഹൃദ്യവും വ്യത്യസ്തവുമായി മാറി.

ഇന്നലെ മരണപ്പെട്ട അന്തേവാസിയായ രാധ അമ്മയുടെ ആത്മാവിൻ്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥനയോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. വാർഡ് കൗൺസിലർ സി പി സുലൈമാൻ അന്തേവാസികൾക്കും ജീവനക്കാർക്കുമുള്ള മാസ്ക്ക് കിറ്റുകൾ വിതരണം ചെയ്തും 80 വയസ് കഴിഞ്ഞ അന്തേവാസികളെ പൊന്നാടയണിയിച്ച് ആദരിച്ചും ചടങ്ങിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു.

publive-image

ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ പി വസന്തൻ സ്വാഗതം ആശംസിച്ചു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ടി എ അശോകൻ സെക്രട്ടറി അരങ്ങിൽ ഗിരീഷ് അനാഥമന്ദിരസമാജം സെക്രട്ടറി കാരാട്ട് വത്സരാജ് റെഡ്ക്രോസ് കോർപ്പറേഷൻ കമ്മറ്റി ഭാരവാഹികളായ ഷ നൂപ് താമരക്കുളം, അൻവർ സാദത്ത്, ജ്യോതി കാമ്പുറം എന്നിവർ പ്രസംഗിച്ചു. ജോ. സെക്രട്ടറി ഹർഷൻ കാമ്പുറം നന്ദി രേഖപ്പെടുത്തി.

NEWS
Advertisment