Advertisment

സ്‌ത്രീകളെ പിന്തുടർന്നു ഇരുചക്രവാഹനങ്ങൾ മോഷ്‌ടിക്കുന്ന യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കോഴിക്കോട് ; സ്‌ത്രീകളെ പിന്തുടർന്നു ഇരുചക്രവാഹനങ്ങൾ മോഷ്‌ടിക്കുന്ന യുവാവ് അറസ്റ്റിൽ . കുരുവട്ടൂർ മുതുവനപ്പറമ്പിൽ ഷനീദ് അറഫാത്തിനെ (30) യാണ് ചേവായൂർ പോലീസ് പിടികൂടിയത്. വെള്ളിയാഴ്‌ച മല്ലിശ്ശേരിത്താഴത്തിന് സമീപം നടന്ന വാഹന പരിശോധനയ്‌ക്കിടെയാണ് ഷനീദ് പിടിയിലായത്.

മോഷ്‌ടിച്ച സ്‌കൂട്ടറിൽ പോകവേ പോലീസ് കണ്ട് ചോദ്യം ചെയ്‌തപ്പോഴാണ് മോഷ്‌ടാവാണെന്നു വ്യക്‌തമായത്. ഷനീദ് നാലുവർഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പിടിയിലാകുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്‌ഥലങ്ങളിൽ നിന്നായി ഷനീദ് അൻപതോളം വാഹനങ്ങൾ മോഷ്‌ടിച്ചതായി പോലീസ് പറഞ്ഞു.

മോഷ്‌ടിച്ച 11 സ്‌കൂട്ടറുകൾ പോലീസ് കണ്ടെടുത്തു. പുതിയ സ്കൂട്ടറിൽ പോകുന്ന സ്ത്രീകളെയാണ് ഷനീദ് പിന്തുടരുക. അവർ സ്‌കൂട്ടർ നിർത്തി താക്കോൽ അതിന് മുകളിൽ വയ്‌ക്കുന്നത് കണ്ടാൽ ഷനീദ് വന്ന ഇരുചക്രവാഹനം മറ്റൊരിടത്ത് നിർത്തിയിടും. എന്നിട്ട് സ്ത്രീകളുടെ സ്കൂട്ടറുമായി കടക്കുകയും ചെയ്യും.

സ്‌ത്രീകൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ യഥാർത്ഥ രേഖകൾ പലപ്പോഴും വാഹനത്തിൽ തന്നെ ഉണ്ടാകുമെന്നതിനാൽ അത് ആർക്കെങ്കിലും പണയം വയ്‌ക്കുകയാണു ചെയ്യുന്നതെന്നും ഷനീദ് പറഞ്ഞു. ഇത്തരത്തിൽ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ ഒന്നോ, രണ്ടോ ആഴ്‌ച്ച കഴിയുമ്പോൾ മടക്കി കൊണ്ടു വന്ന് വച്ചിട്ടുമുണ്ട്. സ്‌കൂട്ടർ പണയപ്പെടുത്തി ലഭിക്കുന്ന പണം കൂടുതലായും ചീട്ടുകളിക്കാനാണ് ഷനീദ് ഉപയോഗിച്ചിരുന്നത്.

NEWS
Advertisment