Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ കമ്മറ്റി വെസ്റ്റ്ഹില്ലിലെ ബിലാത്തിക്കുളം ഗവ: യു പി സ്കൂളും പരിസരവും ശുചീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: “അഴകേറിയ കോഴിക്കോട് , നമ്മുടെ കോഴിക്കോട് “ എന്ന കോഴിക്കോട് ജില്ലാ മാലിന്യ മുക്ത പദ്ധതിയുമായി രംഗത്ത് വന്ന ജില്ലാ ഭരണകൂടത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ കമ്മറ്റി വെസ്റ്റ്ഹില്ലിലെ ബിലാത്തിക്കുളം ഗവ: യു പി സ്കൂളും പരിസരവും ശുചീകരിച്ചു.

publive-image

റെഡ് ക്രോസ് കോഴിക്കോട് താലൂക്ക് ചെയർമാൻ ടി എ അശോകൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കമ്മറ്റി ചെയർമാൻ സുധീഷ് കേശവപുരി, ഹെഡ്മിസ്ട്രസ് ബി കെ സുകേശിനി, വാർഡ് കൺവീനർ എം.ജഗന്നാഥൻ, ജ്യോതി കാമ്പുറം, അനിൽകുമാർ അതുല്യ, രഞ്ചിത്ത് വളയനാട്, പി എം അനൂപ്, സതീശ് കെ നായർ, പി വി ബാബു, അശ്വതി പുതിയാപ്പ ,ടി. നെജീബ് എന്നിവർ സംസാരിച്ചു.

NEWS
Advertisment