Advertisment

വെസ്റ്റ്ഹിൽ ശ്മശാനത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ്ഹിൽ വികസന സമിതി ശ്മശാനത്തിന് മുന്നില്‍ നിൽപ്പ് സമരം നടത്തി

New Update

publive-image

Advertisment

വെസ്റ്റ്ഹിൽ ശ്മശാനത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് വെസ്റ്റ്ഹിൽ വികസന സമിതി നടത്തിയ നിൽപ്പ് സമരം

കോഴിക്കോട്: ആധുനിക പരിഷ്കൃത സമൂഹത്തിന് തന്നെ നാണക്കേടാകുന്ന തരത്തിലുള്ള വെസ്റ്റ്ഹിൽ ശ്മശാനത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ കോർപ്പറേഷൻ കൈക്കൊള്ളണമെന്നും തൊഴിലാളികളുടെയും നാട്ടുകാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നും സ്ഥിരം വാച്ച്മാനെ നിയമിക്കണമെന്നും ശ്മശാനത്തിൻ്റെ പരിപാലനവും സംരക്ഷരണവും ഏറ്റെടുക്കാൻ തെയ്യാറുള്ള സന്നദ്ധ സംഘടനകളെ ഏൽപ്പിക്കുകയോ അതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യാൻ കോർപ്പറേഷൻ തെയ്യാറാകണമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.

വെസ്റ്റ്ഹിൽ വികസന സമിതി വെസ്റ്റ്ഹിൽ ശ്മശാനത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ശ്മശാനത്തിന് മുൻവശം നടത്തിയ നിൽപ്പ് സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി വൈസ് ചെയർമാൻ ഹർഷൻകാമ്പുറം അധ്യക്ഷത വഹിച്ചു. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ മുഖ്യപ്രഭാഷണം നടത്തി. പി എം അനൂപ് കുമാർ, വസുമതി പ്രഭാകരൻ, പി വി സുരേഷ് ബാബു ,ജ്യോതി കാമ്പുറം എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment