Advertisment

ഓൺലൈൻ ക്ലാസിൽ ശ്രദ്ധിച്ചില്ല; ആറ് വയസ്സുകാരന്റെ ശരീരത്തിൽ സ്പൂൺ ചൂടാക്കിവെച്ച് അമ്മയുടെ ക്രൂരത

New Update

publive-image

Advertisment

കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് ആറ് വയസ്സുകാരന്റെ ശരീരത്തിൽ സ്പൂൺ ചൂടാക്കിവെച്ച് അമ്മയുടെ ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. വായിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് കുട്ടിയുടെ മുട്ടിന് താഴെ അമ്മ സ്പൂൺ ചൂടാക്കിവെയ്‌ക്കുകയായിരുന്നു.

പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ശരീരത്തിൽ മുറിവും മുഖത്ത് അടിയേറ്റ പാടും ഉണ്ട്. കുഞ്ഞിന്റെ ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികളും പറയുന്നു.

അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അമ്മയുടെ സംരക്ഷണത്തിലാണ് ആറ് വയസ്സുകാരൻ. ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടി നിലവിൽ സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലാണ്

NEWS
Advertisment