Advertisment

മിതമായ നിരക്കിൽ യാത്രാ സംവിധാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം, പൊതു ഗതാഗത ശൃംഖല വിപുലീകരിക്കണം : മലബാർ ഡെവലപ്മെന്റ് കൗൺസിൽ & കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ

New Update

publive-image

Advertisment

കോഴിക്കോട്: ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് 17.09.2021 ന് ലക്നോവിൽ ചേർന്ന് 45-ആം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ചർച്ച ചെയ്തെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരട്ടത്താപ്പ് മൂലം അനുകൂല തീരുമാനം ഉണ്ടായില്ല.

മാത്രമല്ല തുടർ ദിവസങ്ങളിലും ഇന്ധന-പാചകവാതക വില അനുദിനം വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്നു. വിമാന - തീവണ്ടി - റോഡ്- ജലഗതാഗത നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സർക്കാർ ആനുകൂല്യം ലഭിക്കാത്ത കുറഞ്ഞ വരുമാനക്കാരായ സ്ഥിര യാത്രക്കാർക്കും, ടൂവീലർ യാത്രക്കാർ പോലും കനത്ത സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നു.

ലോക് ഡൗൺന് ശേഷം വിവിധ മേഖലകൾ ഘട്ടംഘട്ടമായി തുറന്നു വരികയാണ്.

ഈ സാഹചര്യത്തിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിൻ ഉൾപ്പെടെ പുനരാരംഭിക്കുകയും, കോവിഡ് പശ്ചാത്തലത്തിൽ എല്ലാ യാത്രക്കാർക്കും ഏർപ്പെടുത്തിയ റിസർവേഷൻ ഒഴിവാക്കുകയും, സ്പെഷൽ ട്രെയിൻ എന്നപേരിൽ ഏർപ്പെടുത്തിയ അമിത നിരക്ക് പിൻവലിക്കണം.

പൊതുഗതാഗത സംവിധാനം വിപുലീകരിക്കുകയും, നഗരങ്ങളിൽ സർക്കുലർ ബസ് ആരംഭിക്കുകയും ചെയ്തു യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരിയും, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ വി. അനൂപും, കൗൺസിൽ പ്രസിഡണ്ടും, അസോസിയേഷൻ വർക്കിംഗ്‌ ചെയർമാനുമായ ഷെവലിയർ. സി. ഇ. ചാക്കുണ്ണി യും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനം അയച്ചു.

45-ആം ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന ജിഎസ്ടി കൗൺസിൽ അഡീഷണൽ കമ്മീഷണർ 09.10.2021ന് കത്തുമൂലം മലബാർ ഡെവലപ്മെന്റ് കൗൺസിലിന് അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും ബഹുമാനപ്പെട്ട പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, ധന മന്ത്രി എന്നിവർക്ക് നിവേദനം അയച്ചത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറക്കണമെന്ന് മിതവും ന്യായമായ ആവശ്യത്തിന് എല്ലാ സംഘടനകളും യോജിച്ചു കേദ്ര -സംസ്ഥാന സർകാറുകളിൽ സമ്മർദ്ദം ചെലുത്തണമെന്ന് അവർ അഭ്യർത്തിച്ചു .

kozhikode news
Advertisment