Advertisment

കവി എം.എൻ.പാലൂർ സ്മാരക പുരസ്കാരം സമ്മാനിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: താളിയോല സാംസ്കാരിക സമിതി ഏർപ്പെടുത്തിയ കവി എം.എൻ.പാലൂർ സ്മാരക പുരസ്കാരം മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ എം.പി. സമ്മാനിച്ചു. പാലൂരിന് എഴുത്ത് ആഘോഷമായിരുന്നില്ല, മറിച്ച് നിരന്തര ധ്യാനവും സാധനയുമായിരുന്നുവെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

മലയാളത്തിലെ എണ്ണം പറഞ്ഞ ആത്മകഥകളിലൊന്നാണ് പാലൂരിന്റേത്. മഹാഭാരതത്തിലായിരുന്നു കവിയുടെ വേരുകൾ എന്ന് ശ്രേയാംസ് കുമാർ അനുസ്മരിച്ചു. കവിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ താളിയോല സാംസ്കാരിക സമിതി പ്രസിഡന്റ് പി.ഐ.അജയൻ അധ്യക്ഷനായി.

പത്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ എന്നിവർ സംസാരിച്ചു. കോളേജ് വിദ്യാർഥികൾക്കായി നടത്തിയ കവിതാ മത്സരത്തിൽ വിജയികളായ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബി.ശ്രീനന്ദ, എറണാകുളം മഹാരാജാസ് കോളേജിലെ അഭിലാഷ് കൈനിക്കര, പ്രോത്സാഹനസമ്മാനത്തിന് അർഹയായ പ്രോവിഡൻസ് കോളേജിലെ ജീവിത ജ്യോതി ബിജു എന്നിവർക്ക് ശ്രേയാംസ് കുമാർ പുരസ്കാരം നൽകി.

NEWS
Advertisment