Advertisment

മഴക്കാലത്ത് വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണം: മലബാർ ഡെവലപ്മെന്റ് കൗൺസിൽ & സ്മോൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ

New Update

publive-image

കോഴിക്കോട്: അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവും, യഥാസമയം ഓടകൾ വൃത്തിയാക്കാത്തതുമൂലവും ആണ് എല്ലാവർഷവും വ്യപകമായി വെള്ളക്കെട്ടുകൾ തനിയാവർത്തനം ആവുന്നത്. ഈ മഹാമാരി കാലത്ത് ഇതു കൂടുതൽ പകർച്ചവ്യാധികൾക്കും, രോഗവ്യാപനത്തിനും ഇടവരുത്തും.

Advertisment

കോഴിക്കോട്-എയർപോർട്ട് റോഡിൽ പുളിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി വലിയ വാഹനങ്ങൾ പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. അതേ അവസ്ഥ തന്നെയാണ് നഗരത്തിലെയും, സമീപ പ്രദേശത്തെ ചെറിയ മാർക്കറ്റുകളിലും.

publive-image

അഗ്നിശമനസേന പരമാവധി വെള്ളക്കെട്ട് ഒഴിവാക്കാൻ താൽക്കാലിക ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ആകുന്നില്ല. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകൾ വൃത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പൊതുമരാമത്തു മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ് മന്ത്രി, മറ്റു ബന്ധപെട്ടവരോടും മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ആയ ഷെവ. സി. ഇ. ചാക്കുണ്ണി, എം.വി കുഞ്ഞാമു, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആയ പി. ഹാഷിം, എം അബ്ദുൽ റസാഖ് എന്നിവർ അഭ്യർത്ഥിച്ചു.

വർഷകാലത്തിനു മുബ് തന്നെ വെള്ളകെട്ടു ഒഴിവാക്കുന്നതിന് ആവശ്യമായ മുൻകരുതൽ എടുത്ത് ജനങളുടെ കഷ്ട നഷ്ടത്തിനും ദുരിതത്തിനും അറുതി വരുത്തണം എന്ന് സർക്കാരിനോടും, തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികളോടും അവർ അഭ്യർത്ഥിച്ചു.

kozhikode news
Advertisment