Advertisment

പത്താം ക്ലാസിലെ വൈരാഗ്യം; പരീക്ഷയ്‌ക്ക് ശേഷം നടുറോഡിൽ കൂട്ടത്തല്ലുമായി പ്ലസ് വൺ വിദ്യാർത്ഥികൾ

New Update

publive-image

Advertisment

കോഴിക്കോട് : കൊടുവള്ളിയിൽ വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടത്തല്ലുണ്ടായത്. കുട്ടികൾ തമ്മിൽ അടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാർത്ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോഴിക്കോട് കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്‌കൂളിലേയും പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇവർ. എന്നാൽ കുട്ടികൾ തമ്മിലുള്ള വൈരാഗ്യം കനത്തതോടെയാണ് ഇത് സംഘർഷമായത്. പരീക്ഷയ്‌ക്കായി വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുമ്പോൾതന്നെ സംഘർഷമുണ്ടാകാനുള്ള സാധ്യത അധികൃതർ മുന്നിൽ കണ്ടിരുന്നു.

ഇത് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഇതിന് പിന്നാലെ സ്‌കൂളിന് പുറത്തിറങ്ങിയതോടെയാണ് ഇവർ വഴക്കുണ്ടാക്കിയത്. രണ്ട് സ്‌കൂളുകളുടെയും സമീപമുള്ള ചൂണ്ടപ്പുറത്ത് വെച്ചായിരുന്നു കൂട്ടത്തല്ല്. ഒടുവിൽ നാട്ടുകാർ ഇപെട്ടാണ് ഇത് നിയന്ത്രിച്ചത്. സംഭവത്തിൽ പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

NEWS
Advertisment