Advertisment

യാത്രികരുടെ വർധന പരിഗണിച്ച് വലിയ വിമാന സർവീസ് കോഴിക്കോട് നിന്ന് പുനരാരംഭിക്കണം; കേരള സർക്കാരിന്റെ എയർ പോർട്ട് വികസന നിലപാട് സ്വാഗതാർഹം - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡ് മൂലം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വിമാന യാത്രികർ പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ആകെ സീറ്റ് ന്റെ 80% മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്നതുമൂലം ആവശ്യത്തിന്ന് സീറ്റ് ലഭിക്കാതെയും, അധികനിരക്ക് നൽകാനും ഇടവരുത്തുന്നു.

ഒക്ടോബർ 18 മുതൽ 100% യാത്ര അനുവദിക്കുന്നതിനാൽ തിരക്ക് പതിൻമടങ്ങ് വർദ്ധിക്കും.

മഴക്കെടുതി മൂലം കേരളത്തിലെയും, ബാംഗ്ലൂർ ഉൾപ്പെടെയുള്ള സമീപ വിമാനത്താവളത്തിലേക്ക് എത്തിപ്പെടാൻ യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നു.

ഈ സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ ആശ്രയിക്കുന്ന യാത്രക്കാർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യുന്നതിനും, അതുവഴി മറ്റു വിമാനത്താവളങ്ങൾ തിരക്കു ഒഴിവാക്കുന്നതിനും ഏറ്റവും അനുയോജ്യമായ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ സൗദി, എയർ ഇന്ത്യ, എമിറേറ്റ്സ് വലിയ വിമാനസർവീസുകൾ എത്രയും വേഗം ആരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികളുടെ അടിയന്തരയോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

2015ലെ റൺവേ നവീകരണത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിലെ അടിസ്ഥാന-സാങ്കേതിക സൗകര്യത്തിലും ഡി.ജി.സി.എ. ചൂണ്ടിക്കാട്ടിയ പ്രധാന പോരായ്മകൾ പരിഹരിച്ചിട്ടുണ്ട്.

വിമാന അപകടം മൂലം കേടായ ഐഎല്‍എസ് മാറ്റി സ്ഥാപിച് കാലിബറേഷൻ ടെസ്റ്റ് നടത്തി കൃത്യത ഉറപ്പുവരുത്തി. എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ (എഎഐബി) റിപ്പോർട്ടിൽ അപകട കാരണം പൈലറ്റ് ന്റെ പിഴവ് ആണ് പ്രധാന കാരണം, മാത്രം അല്ല അപകടത്തിൽ പെട്ടത് ചെറിയ വിമാനം ആണ്. ഇതിന്റെ പേരിൽ വലിയ വിമാന സർവീസ് അനന്തമായി നീട്ടി കൊണ്ട് പോവുന്നത് വിമാനതവള ഗുണഭോക്താകളിൽ സംശയത്തിനു ഇടവരുത്തുന്നു.

അപ്രോച്ച് റോഡ് വീതി കൂട്ടുന്നതിനു, വെള്ളക്കെട്ട ഒഴിവാക്കുന്നതിനും, പൊതുമരാമത്ത് മന്ത്രി സത്വര നടപടികൾ സ്വീകരിച്ചുവരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം പൊതുമരാമത്ത്, റവന്യൂ, കായിക മന്ത്രിമാർ ഒക്ടോബർ 18ന് കോഴിക്കോട് വിമാനത്താവളത്തിൽ വിളിച്ചുചേർത്തിട്ടുണ്ട്. ഇതെല്ലാം കോഴിക്കോട് വിമാനത്താവളത്തിന് ഭാവി വികസനത്തിന് പ്രതീക്ഷ നൽകുന്നു.

വിമാനത്താവള വികസനവും, വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതും തമ്മിൽ കൂട്ടി കുഴക്കാതെ വലിയ വിമാന സർവീസ് എത്രയും വേഗം പുനരാരംഭിച്ച് മിതമായ നിരക്കിൽ ദേശീയ-അന്തർ ദേശീയ യാത്രയ്ക്കും, കാർഗോ കയറ്റുമതിക്കും, മലബാറിന്റെ ടൂറിസം മേഖല ഉൾപ്പെടെയുള്ള സമഗ്രവികസനത്തിന് വഴി ഒരുക്കണമെന്നും യോഗം അഭ്യർത്ഥിച്ചു

കഴിഞ്ഞ പ്രളയ കാലങ്ങളിൽ ഡിഫെൻസിന്റെ C37 ഹെർക്കുലീസ് ശ്രേണിയിൽപെട്ട

ഏറ്റവും വലിയ വിമാനങ്ങൾ വരെ കരിപ്പൂരിൽ സുഖമായി രക്ഷ പ്രവർത്തനം നടത്തിയിട്ടുണ്ട് .

കേരളത്തിൽ പൊതുമേഖലയിലെ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ഏക വിമാന താവളം ആയ കോഴിക്കോട് നിന്ന് നിർത്തലാക്കിയ വലിയ വിമാനസർവീസുകൾ 2020 ആഗസ്റ്റ് 7 ന് ഉണ്ടായ അപകടത്തിന് പേരിൽ ആരംഭിക്കാത്തതു ഖേദകരമാണ് എന്നും അവർ അഭിപ്രായപ്പെട്ടു.

എം.ഡി.സി. ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷെവ: സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ .എ .വി .അനൂപ് മുഖ്യ പ്രഭാഷണം നടത്തി. മറ്റു ഭാരവാഹികളായ കെ. എൻ, ചന്ദ്രൻ, എം. വി. കുഞ്ഞാമ്മു, പ്രഫ. ഫിലിപ്പ്. കെ. ആന്റണി, എം. കെ. അയ്യപ്പൻ, പി. ഐ. അജയൻ, കെ. എ. മൊയ്‌ദീൻ കുട്ടി, കുന്നോത്ത്‌ അബൂബക്കർ, സി. വി. ജോസി,

എം. വി. മാധവൻ എന്നിവർ സംസാരിച്ചു. പി. ഐ. അജയൻ സ്വാഗതവും സി സി മനോജ് നന്ദിയും രേഖപ്പെടുത്തി

Advertisment