Advertisment

നാദാപുരത്ത് രണ്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: നാദാപുരം കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കോഴിക്കോട് കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജിഷ മോൾ അഗസ്റ്റിന്‍റെയും സുജിത്ത് സെബാസ്റ്റ്യന്‍റെയും മകൻ ജിയാൻ സുജിത്താണ് മരണപ്പെട്ടത്.

ഇവർ താമസിക്കുന്ന പയന്തോങ്ങിലെ ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തിൽ കുട്ടിയെ കണ്ടത്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

NEWS
Advertisment