Advertisment

കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്: രക്ഷപെടുത്തി നാട്ടുകാർ, ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പോലീസ്

New Update

publive-image

Advertisment

കോഴിക്കോട്: കുറ്റിയാടി ചുരത്തിനടുത്ത് കാറിൽ യുവാവ് തീകൊളുത്തിയ നിലയിൽ. നിർത്തിയിട്ട കാറിൽ നിന്ന് പുക കണ്ടതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കാർ. ചൂരനി റോഡിലാണ് സംഭവം.

നാട്ടുകാർ ചില്ല് തകർത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. പെട്രോൾ ഒഴിച്ചായിരുന്നു യുവാവ് തീ കൊളുത്തിയത്. എന്നാൽ തീ വ്യാപിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. യുവാവിന് നിസാരമായി പൊള്ളലേറ്റു.

തീ പടരുന്നതിന് മുൻപ് ആളുകൾ രക്ഷിക്കുകയായിരുന്നു. ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തത് കൊണ്ട് ഇയാളുടെ പേരോ മേൽവിലാസമോ ലഭിച്ചിട്ടില്ല. കാർ വന്ന ദിശ അനുസരിച്ച് വയനാട്ടിൽ നിന്ന് വന്നതാകാം ഇയാളെന്നാണ് വിവരം. തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Advertisment