Advertisment

കോവിഡാനന്തര പ്രവേശനോത്സവത്തിന് തെയ്യാറെടുക്കുന്ന സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി റെഡ്ക്രോസ് കോർപ്പറേഷൻ കോഴിക്കോട് യൂണിറ്റ് സ്കൂളുകളിലേക്ക് മാസ്ക്കുകൾ വിതരണം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡാനന്തര പ്രവേശനോത്സവത്തിന് തെയ്യാറെടുക്കുന്ന സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി റെഡ്ക്രോസ് കോർപ്പറേഷൻ യൂണിറ്റ് സ്കൂളുകളിലേക്ക് മാസ്ക്കുകൾ വിതരണം ചെയ്തു.

മാസ്ക് വിതരണത്തിൻ്റെ ഉൽഘാടനം റെഡ് ക്രോസ് സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം അഡ്വ.എം.രാജൻ നിർവ്വഹിച്ചു. സതീശ് കെ നായർ ഏറ്റുവാങ്ങി. സുസജ്ജമായ വളണ്ടിയർ വിംഗിനെ കോർപ്പറേഷൻ മേഖലയിൽ സംഘടിപ്പിച്ച് കൊണ്ട് റെഡ് ക്രോസ് കോർപ്പറേഷൻ യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോർപ്പറേഷൻ ബ്രാഞ്ച് ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.

റെഡ് ക്രോസ് കോർപ്പറേഷൻ ബ്രാഞ്ച് ഭാരവാഹികളായ റിട്ട. സുബേദാർ മേജർ എൻ പി വ സന്തൻ, ഷനൂബ് താമരക്കുളം, ജ്യോതി കാമ്പുറം, അശ്വതി പുതിയാപ്പ, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

കോർപ്പറേഷൻ പരിധിയിലെ സർക്കാർ സ്കൂളുകളിലേക്ക് റെഡ്ക്രോസ് നൽകുന്ന മാസ്ക്കുകളുടെ വിതരണം ഉൽഘാടനം റെഡ് ക്രോസ് സംസ്ഥാന കമ്മറ്റി അംഗം എം രാജൻ നിർവ്വഹിക്കുന്നു.

kozhikode news
Advertisment