Advertisment

ആരുടെ നിർദേശപ്രകാരമാണ് കേരളത്തിലെത്തിയതെന്ന പോലീസ്: ഇംഗ്ലീഷ് അറിയില്ലെന്ന് മറുപടി: മയക്കുമരുന്നുമായി പിടിയിലായ വിദേശ യുവതികൾ പെരുംകള്ളികൾ

New Update

publive-image

Advertisment

കോഴിക്കോട്: സംസ്ഥാനത്ത് വിദേശ ലഹരിമാഫിയ പിടിമുറുക്കന്നു. അടുത്തിടെ രണ്ട് കേസുകളാണ് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രജിസ്റ്റർ ചെയ്തത്. ഈ രണ്ട് സംഘവും ഒരേ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണോയെന്ന സംശയമാണ് ഡിആർഐയ്‌ക്കുള്ളത്. ഇതിന് പിന്നിലുള്ള സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

നെടുമ്പാശ്ശേരി വഴിയും കരിപ്പൂർ വഴിയുമാണ് കോടികൾ വിലമതിയ്‌ക്കുന്ന ലഹരിവസ്തുക്കൾ ഇവർ കടത്താൻ ശ്രമിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കേരളം വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തിയ്‌ക്കാൻ ശ്രമിച്ച സംഘത്തിലെ കാരിയർമാരാണ് ഇവരെന്നാണ് സൂചന. അതേസമയം ഇവർ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം.

ആരുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിലെത്തിയതെന്ന ചോദ്യത്തിന് ഇവർ നൽകുന്ന മറുപടി തികച്ചും അവ്യക്തമാണ്. അന്താരാഷ്‌ട്ര വിപണിയിൽ 5.34 കോടി മൂല്യം വരുന്ന കൊക്കൈനുമായാണ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രണ്ട് യുവിതികളെ പിടികൂടുന്നത്.

അതേസമയം ഇംഗ്ലീഷ് അറിയില്ലെന്നാണ് പ്രതികൾ പറയുന്നത്. അറിയാമെങ്കിലും ഇവർ സമ്മതിയ്‌ക്കില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ആഫ്രിക്കയിലെ ഏതെങ്കിലും പ്രദേശിക ഭാഷയിലാണ് ഇത്തരത്തിൽ പിടിയിലാകുന്നവർ സംസാരിക്കുക.

ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വ്യാപകമായി ലഹരിവസ്തുക്കൾ സംസ്ഥാനത്തേയ്ക് എത്തുന്നുണ്ടെന്നാണ് കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നത്.

NEWS
Advertisment