Advertisment

ഉദാത്തമായ മാനവികത ഉയർത്തി പിടിക്കുന്ന സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റി - തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

New Update

publive-image

Advertisment

കോഴിക്കോട്: ഉദാത്തമായ മാനവികത ഉയർത്തി പിടിക്കുന്ന സേവനം മുഖമുദ്രയാക്കിയ ഉത്കൃഷ്ടമായ പ്രസ്ഥാനമാണ് റെഡ്ക്രോസ് സൊസൈറ്റിയെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ച് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സർക്കാർ സ്ക്കൂളുകളിലേക്ക് നൽകുന്ന മാസ്ക്ക് കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം ബിലാത്തിക്കുളം ഗവ: യു പി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർഡ് കൗൺസിലർ അനുരാധാ തായാട്ട് അധ്യക്ഷത വഹിച്ചു.റെഡ് ക്രോസ് കമ്മറ്റി കോർപ്പറേഷൻ പരിധിയിൽ രൂപീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും എം എൽ എ പറഞ്ഞു. റെഡ് ക്രോസ് കോർപ്പറേഷൻ കമ്മറ്റി ട്രഷറർ ജ്യോതി കാമ്പുറം, ഹെഡ്മിസ്ട്രസ് ബി കെ സുകേശിനി, വാർഡ് കൺവീനർ എം.ജഗന്നാഥൻ ,വത്സല ഗോപിനാഥ്, സതീശ് കെ നായർ എന്നിവർ പ്രസംഗിച്ചു.

റെഡ് ക്രോസ് സർക്കാർ വിദ്യാലയങ്ങളിലേക്ക് നൽകുന്ന മാസ്ക് വിതരണത്തിൻ്റെ നോർത്ത് മണ്ഡലം തല ഉൽഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു.

Advertisment