Advertisment

ചപ്പാത്തിക്കല്ലില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ; മലപ്പുറം സ്വദേശി പിടിയില്‍

New Update

publive-image

Advertisment

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചപ്പാത്തിക്കല്ലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് കസ്റ്റംസിന്റെ പിടിയിലായത്. 30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത് .

ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളിലാക്കിയ നിലയിലായിരുന്നു സ്വർണം. കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം ബാഗേജ് ചെക് ഇന്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

കരിപ്പൂരില്‍ മറ്റൊരാളിൽ നിന്ന് കൂടി സ്വര്‍ണം പിടികൂടി. 1.3 കിലോഗ്രാം സ്വര്‍ണമാണ് മസ്‌കറ്റില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

സംഭവത്തില്‍ കോഴിക്കോട് തലയാട് സ്വദേശി ഷമീറിനെ കസ്റ്റഡിയിലെടുത്തു. മസ്‌കറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇയാള്‍.

NEWS
Advertisment