Advertisment

രോഗികൾക്ക് ആശ്വാസമായി ദീർഘകാലം സേവനം അർപ്പിച്ച ഡോക്ടർ ടി.കെ. ജയരാജന്‍റെ നിര്യാണത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ അനുശോചിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: രോഗികൾക്ക് ആശ്വാസമായി ദീർഘകാലം സേവനം അർപ്പിച്ച ഡോക്ടർ ടി.കെ. ജയരാജന്‍റെ നിര്യാണത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗം അനുശോചിച്ചു.

മലബാറിൽ പൊതുവെയും, കോഴിക്കോട് ജില്ലയിൽ പ്രത്യേകിച്ചും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മികച്ച ആശുപത്രികൾ ഇല്ലാതിരുന്ന കാലത്ത് പി.വി.എസ്. ആശുപത്രിയിലൂടെ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തി ഏവർക്കും പ്രിയങ്കരനായ വ്യക്തിയായിരുന്നു അന്തരിച്ച ഡോക്ടർ ടി.കെ. ജയരാജ് എന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. ജയരാജ് ഡോക്ടർ ചികിത്സാ മേഖലയ്ക്ക് പുറമെ സമൂഹത്തിലെ വിവിധ മേഖലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

പ്രൊഫസർ ഫിലിപ് കെ. ആന്റണി, എം. വി. മാധവൻ, അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, പി. ഐ. അജയൻ, എം. വി. കുഞ്ഞാമ്മു, സി. വി. ജോസി, സി. സി. മനോജ്‌, കെ. എൻ. ചന്ദ്രൻ, കെ. എ. മൊയ്‌തീൻ കു‌ട്ടി എന്നിവർ സംസാരിച്ചു.

kozhikode news
Advertisment