Advertisment

റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ യൂണിറ്റ് വിദ്യാലയങ്ങളിലേക്കു നൽകുന്ന മാസ്ക് വിതരണം ബിലാത്തികുളം ബിഇഎം യുപി സ്കൂളിൽ വെച്ച് നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ യൂണിറ്റ് വിദ്യാലയങ്ങളിലേക്കു നൽകുന്ന മാസ്ക് വിതരണം ബിലാത്തികുളം ബി ഇ എം യു പി സ്കൂൾ വിദ്യാഭ്യാസ സമിതി രൂപീകരണത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വെച്ച് നടന്നു.

വാർഡ് കൗൺസിലർ എൻ.ശിവ പ്രസാദ് വിദ്യാഭ്യാസ സമിതി രൂപീകരണ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് രാഹുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അലക്സ് പി. ജേക്കബ് സ്വാഗതം പറഞ്ഞു.

സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ഉപയോഗിക്കാനായി റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ യൂണിറ്റ് നൽകിയ മാസ്ക് കിറ്റ് വിതരണ ഉദ്ഘാടനം റെഡ്ക്രോസ് കോർപ്പറേഷൻ ബ്രാഞ്ച് സെക്രട്ടറി എൻ പി വസന്തൻ ഹെഡ്മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു.

സി.മധുകുമാർ, വിശ്വംഭരൻ, മധു ബിലാത്തികുളം, എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമീപത്തെ റസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ നിന്ന് ഉള്ള പ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

NEWS
Advertisment