Advertisment

മാധ്യമ പ്രവർത്തകൻ യുഎച്ച് സിദ്ദിഖ് അന്തരിച്ചു ! അന്ത്യം ട്രയിൻ യാത്രക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: സുപ്രഭാതം ദിനപത്രം ലേഖകൻ യു. എച്ച് സിദ്ദിഖ് (37) നിര്യാതനായി. ട്രെയിൻ യാത്രയ്ക്കിടെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായിരുന്നു.

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്‌. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്. സംസ്ക്കാരം പിന്നീട്.

Advertisment