Advertisment

കോഴിക്കോട് ബുദ്ധവിഹാരത്തിൽ ബുദ്ധപൂർണിമ ആഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് ബുദ്ധവിഹാരത്തിൽ ബുദ്ധ പൂർണിമയോ ടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സംഗമം

കോഴിക്കോട്: കേരളത്തിൻ്റെ മഹത്തായ ബൗദ്ധ പാരമ്പര്യത്തെ കുറിച്ചു ശരിയായ രീതിയിൽ പഠനം നടത്തി വ്യക്തമായി അടയാളപ്പെടുത്താൻ മിനക്കെടാതെ ചരിത്രകാരന്മാർ ബോധപൂർവ്വം തമസ്ക്കരിച്ചിരിക്കുകയാണെന്നും മിതവാദികൃഷ്ണൻ വക്കീലും ഭിക്ഷു ധർമ്മ സ്കന്ദയും കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ ബുദ്ധമത പ്രവർത്തനങ്ങളും സാമൂഹ്യ സാംസ്ക്കാരിക ഇടപെടലുകളും പുതിയ തലമുറ മനസിലാക്കണമെന്നും കോഴിക്കോടിൻ്റെ ബുദ്ധ പാരമ്പര്യത്തിൻ്റെ തിരുശേഷിപ്പുകൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മിതവാദി കൃഷ്ൺ മെമ്മോറിയൽ കമ്മിറ്റി സെക്രട്ടറിയും പ്രമുഖ ഭിഷഗ്വരനുമായ ഡോ.കെ സുഗതൻ പറഞ്ഞു.

publive-image

കോഴിക്കോട് ബുദ്ധവിഹാരത്തിൽ ബുദ്ധ പൂർണിമയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പ്രൊഫസർ പി.ജയകുമാർ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, രമേഷ് നന്മണ്ട, രാമദാസ് വേങ്ങേരി, ടി കെ സത്യജിത്ത് പണിക്കർ, കെ .പി വേലായുധൻ, പി കെ ബിന്ദു, ബാബു സി എന്നിവർ പ്രസംഗിച്ചു.

ബുദ്ധവിഹാർ പ്രധാന സേവകൻ പവിത്രൻ ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വിശേഷാൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.തുടർന്ന് പായസവിതരണവും നടന്നു.

Advertisment