Advertisment

മലബാർ മേഖലയിൽ പരിസ്ഥിതി സൗഹൃദ രീതിയിൽ വ്യവസായിക രംഗം ശക്തിപ്പെടുത്തും - ഹിന്ദു ഇക്കണോമിക് ഫോറം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ പുതിയ വ്യവസായ നയത്തിന് പിന്തുണയേകി മലബാർ മേഖലയിൽ പരിസ്ഥിതി സൗഹൃദ രീതിയിൽ വ്യവസായിക രംഗം ശക്തിപ്പെടുത്താൻ ഹിന്ദു ഇക്കണോമിക് ഫോറം തീരുമാനിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ പരിസ്ഥിതി സൗഹൃദമായ രീതിയിൽ മലിനീകരണം കുറഞ്ഞ വ്യവസായങ്ങൾക്കാണ് മുൻഗണന.

മാറ്റങ്ങളുടെ ആദ്യ ചുവടുവെപ്പ് എന്ന രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറ്റമ്പത് വ്യവസായികളെ പങ്കെടുപ്പിച്ച് കോഹിനൂർ ലീ കാഞ്ചീസിൽ നടത്തിയ മലബാർ കോൺക്ലേവിലാണ് ഈ തീരുമാനം.

ഇന്നത്തെ സഹചര്യത്തിൽ പുതിയ വ്യവസായിക സമീപനം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത കോൺക്ലേവ് ചർച്ച ചെയ്തു. ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജു ഗോപിനാഥ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. മലബാർ ബിസിനസ് കോൺക്ലേവ് ചെയർമാൻ കെ. വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു.

മലബാറിലെ പ്രമുഖ വ്യവസായികളായ ആർ.ജി രമേശ്, സഞ്ജീവ് സാബു, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി. റിനീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ട്രഷറർ ഡോ. വിനു കുമാർ, വൈസ് പ്രസിഡന്റ് മനോജ് ലാൻഡ് മാർക്ക്, രഞ്ജിത്ത് നാരായണൻ, എൻ.ശ്യാം, പി.കെ.നിഖിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisment