Advertisment

കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊലപ്പെടുത്തി; പ്രതി പൊലീ​സി​ൽ കീ​ഴ​ട​ങ്ങി

New Update

publive-image

Advertisment

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊലപ്പെടുത്തി. കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ല്ലി​ക (40) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് ലി​ജേ​ഷ് പൊലീ​സി​ൽ കീ​ഴ​ട​ങ്ങി.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്, ലി​ജേ​ഷ് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മ​ല്ലി​ക​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല ന​ട​ത്തി​യ​തി​നു ശേ​ഷം ലി​ജേ​ഷ് തന്നെയാണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ​ വി​ളി​ച്ച് കൊ​ല​പാ​ത​ക വി​വ​രം അ​റി​യി​ച്ചത്.

സംശയരോ​ഗമാണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്ര​ഥാ​മി​ക നി​ഗ​മ​നം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്ഷിച്ചിരിക്കുകയാണ്.

Advertisment