Advertisment

പെട്രോൾ-ഡീസൽ സെസ്സ് ജനങ്ങൾക്ക് ഭാരമാവും - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റ് പെട്രോൾ - ഡീസൽ വില വർദ്ധനയ്ക്കും കെട്ടിടനികുതി, ഭൂമിയുടെ ന്യായവില, വാഹനനികുതിയും സെസ്സും, വൈദ്യുതി തീരുവ, മുദ്രപത്ര വിലയും വർദ്ധിക്കുന്നത് സമസ്ത മേഖലകളെയും ദോഷകരമായി ബാധിക്കും. ബഡ്ജറ്റ് വിലക്കയറ്റത്തിനും, കെട്ടിട നികുതി വർദ്ധനവ് വാടക വർദ്ധനവിനും കാരണമാകും.

മുൻ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാത്തത് ബഡ്ജറ്റിന്റെ വിശ്വാസ്യത ജനങ്ങളിൽ ഇല്ലാതാക്കി. വിദ്യാഭ്യാസ - കാർഷിക - ആരോഗ്യ വിനോദസഞ്ചാര മേഖലകൾക്ക് പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഉണ്ട്.

കേരളം രൂക്ഷമായ ധനപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സമസ്ത മേഖലകളിലെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ ഇന്ധനത്തിന് സെസ്സ് ചുമത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇട നൽകും. കഴിഞ്ഞദിവസം ധനമന്ത്രി ജനങ്ങളെ വേദനിപ്പിക്കാത്ത രീതിയിൽ മാത്രമേ നികുതി വർധിപ്പിക്കു എന്നാണ് പറഞ്ഞിരുന്നത്.

വിഭവ സമാഹരണത്തിന് നിലവിലുള്ള നികുതികൾ വർദ്ധിപ്പിക്കുകയല്ല നികുതിയേതര വരുമാനം വർദ്ധിപ്പിക്കുകയും, കുടിശ്ശികകൾ പിരിച്ചെടുക്കുകയും അത്യാവശ്യമല്ലാത്ത ചിലവുകൾ ചുരുക്കുകയും, കേന്ദ്ര അനുമതി ലഭിക്കാത്തതും പ്രായോഗികവും അല്ലാത്ത പദ്ധതികൾക്ക് പണം ദുർവ്യയം ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ ബഡ്ജറ്റ് അവലോകനയോഗം വിലയിരുത്തി.

നിയമസഭയിലെ ബഡ്ജറ്റ് ചർച്ച വേളയിൽ പെട്രോൾ - ഡീസൽ സെസ്സ് പിൻവലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സെസ്സ് ഒഴിവാക്കുന്നതിനു മുൻകൈയെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

എം ഡി സി മീറ്റിംഗ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൌൺസിൽ വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കെ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷെവലിയർ സി.ഇ ചാക്കുണ്ണി യോഗം ഉദ്ഘാടനം നിർവഹിച്ച് ആമുഖ പ്രഭാഷണം നടത്തി.

മുൻ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണർ അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി മനോജ്, അഖിലേന്ത്യ ആയുർവേദ സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഒ. വിശ്വനാഥൻ, സിറ്റി മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം,എൻ ഉല്ലാസൻ, സ്മോൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പി ആഷിം, ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സി കെ ബാബു, ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി ജനറൽ കൺവീനർ എം.സി ജോൺസൺ, ന്യൂ ബസാർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.വി. ഗീവർ, സിപിഎം അബ്ദുറഹ്മാൻ ബിൻ അഹമ്മദ് ജി.എസ്.ആർ.എ റസിഡൻസ് അസോസിയേഷൻ, എം.എം. സെബാസ്റ്റ്യൻ സെക്രട്ടറി എ.കെ.ബി.പി. സി, നോവെക്സ് മൻസൂർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അക്ഷയ് കെ, അമൽ എം, ലകീഷ് പി, അനീഷ് വി ആർ, പ്രവീൺ കെ വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വക്കറ്റ് എം കെ അയ്യപ്പൻ സ്വാഗതവും റൊണാൾഡ് ജെ ജി നന്ദിയും രേഖപ്പെടുത്തി.

Advertisment