Advertisment

വെസ്റ്റ്ഹിൽ സെൻ്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനചാരണ പരിപാടി സംഘടിപ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കാമരാജ് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ഗ്രീൻ കൌൺസിൽ വൈഎംസിഎ കേരള റീജ്യൻ എൻവയോൺമെൻറ് ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ സെൻ്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പരിസ്ഥിതി ദിനചാരണ പരിപാടി സംഘടിപ്പിച്ചു.

വിദ്യാർതികൾക്ക് വൃക്ഷതൈ നൽകി കൊണ്ട് വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ലോക കേരള സഭാംഗവും കാമരാജ് ഫൌണ്ടേഷൻ സംസ്ഥാന പ്രസിഡണ്ടുo ഐ.ജി. സിൽ സംസ്ഥാന സെക്രട്ടറിയുമായ പി.കെ.കബീർ സലാല അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സബ് ജഡ്ജിയും ലീഗൽ സർവ്വീസ് സെക്രട്ടറിയുമായ എം.പി.ഷൈജൽ മുഖ്യ അതിഥിയായി. ഇന്ത്യൻ ഗ്രീൻ കൌൺസിൽ ദേശീയ പ്രസിഡണ്ട് എം. ശെരീഫ് മുഖ്യ പ്രഭാഷണം നടത്തി. വൈഎംസിഎ കേരള റീജ്യൻ എൻവയോൺമെൻറ് ബോർഡ് മെമ്പർ കെ.എം.സബാസ്റ്റ്യൻ, സെൻറ് മൈക്കിൾസ്ഹൈയർ സെക്കണ്ടറി പ്രിൻസിപ്പാൾ സിസ്റ്റർ മെഴ്സി കെ.കെ, മദർ സുപ്പീരിയർ സിസ്റ്റർ ലില്ലീസ് ബി.എസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനി എം.കുര്യൻ, ഇന്ത്യൻ ഗ്രീൻ കൌൺസിൽ ദേശീയ ജനറൽ സെക്രട്ടറി ജെയിംസ് കടക്കാട്, കാമരാജ് ഫൌണ്ടേഷൻ ജില്ല പ്രസിഡണ്ട് പി.എം മുസമ്മിൽ പുതിയറ, സുമ പള്ളിപ്പുറം ജിൻറോ ചെറിയാൻ, അയ്യുബ് മാനാർ, ഡോക്ടർ എം.നൌഷാദ്, സിസിലി ടീച്ചർ, പി.ടി.എ. പ്രസിഡണ്ട് പ്രമോദ് മോവനാരി എന്നിവർ സംസാരിച്ചു. ജോൺ വില്യം സ്വാഗതവും പി.കെ.ഹാരിസ് മണ്ണൂർ നന്ദിയും പറഞ്ഞു.

Advertisment