Advertisment

കോഴിക്കോട് നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ എട്ട് സ്റ്റീൽ ബോംബുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

New Update

publive-image

കോഴിക്കോട് : നാദാപുരം ആവോലം മൊതാക്കരയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ എട്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മതിൽ കെട്ടാൻ വീട്ടുപറമ്പിലെ മണ്ണ് നീക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്.

പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബ് നിർവ്വീര്യമാക്കാനായി ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.

NEWS
Advertisment